ഇടുക്കി വാത്തിക്കുടിയിൽ ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വാത്തിക്കുടിയിൽ ഭാര്യാ മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. പണിക്കൻകുടി സ്വദേശി സുധീഷ് ( 36 ) ആണ് മുരിക്കാശ്ശേരി പോലീസിന്റെ പിടിയിലായത്. ഇന്നലെയാണ് വാത്തിക്കുടി സ്വദേശി രാജമ്മയെ കുടുംബവഴക്കിനിടെ സുധീഷ് കൊലപ്പെടുത്തിയത്.വൈകിട്ട് മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് സുധീഷിനെ പ്രകോപ്പിച്ചത്. ഭാസ്‌കരനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച രാജമ്മയെയും സുധീഷ് ആക്രമിക്കുകയായിരുന്നു.

മരിച്ച രാജമ്മയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഗുരുതര പരിക്കേറ്റ ഭാസ്‌കരൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.സംഭവശേഷം ഒളിവിൽ പോയ സുധീഷിനെ പണിക്കൻകുടിയിലെ വീടിനു സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. ഏറെക്കാലമായി ഭാസ്‌ക്കരനോടൊപ്പമാണ് സുധീഷും ഭാര്യയും താമസിച്ചിരുന്നത്. സാമ്പത്തിക വിഷയങ്ങളാണ് വഴക്കിന് കാരണമെന്നാണ് നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...