പേരാമ്പ്ര: 13 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് 53 വർഷം കഠിനതടവും, 2,10000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥിനിയെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിയായ നൊച്ചാട് മുളിയങ്ങൽ സ്വദേശി മുഹമ്മദ് റെയ്ഹാൻ (41) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് മാസം 14, 19 തീയതികളിൽ അതിജീവിതയുടെ വീട്ടിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ടീച്ചർ മുഖേന ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും, കുട്ടിയുടെ മൊഴി സ്കൂളിൽ വച്ച് പോലീസ് രേഖപ്പെടുത്തുകയുമായിരുന്നു. ഹോട്ടൽ തൊഴിലാളിയായ പ്രതി പരുക്ക് പറ്റി ചികിത്സയിൽ പോയിരുന്ന സമയത്താണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയത്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗത്തിനും പോക്സോ വകുപ്പുകളും ചേർത്ത് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് 2024 ഫെബ്രുവരി 28-ാം തീയതി മുതൽ പ്രതി വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























