കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ അതിജീവിതയുടെ വീടിന് തീയിട്ടു ; രണ്ട് കുഞ്ഞുങ്ങളുടെ നില ഗുരുതരം

For full experience, Download our mobile application:
Get it on Google Play

ഉന്നാവോ: കൂട്ടബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ടു പ്രതികള്‍ അതിജീവിതയുടെ വീടിന് തീയിട്ടു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. 14 വയസ്സുകാരിയുടെ വീടിനാണ് തീയിട്ടത്. വീട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിക്ക് ബലാത്സംഗത്തെ തുടര്‍ന്ന് ജനിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമാണ്. 14കാരിയുടെ മൂന്ന് മാസം പ്രായമുള്ള സഹോദരിക്കും പൊള്ളലേറ്റു. കേസ് പിൻവലിക്കാൻ പ്രതികളുടെ കുടുംബം സമ്മര്‍ദം ചെലുത്തിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

“2022 ഫെബ്രുവരി 13നാണ് മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. അമൻ, സതീഷ്, അരുൺ എന്നിവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തു. ഇവരിൽ സതീഷിനും അരുണിനും ജാമ്യം ലഭിച്ചു. രണ്ടു മാസം മുന്‍പാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച ഇരുവരും കൂട്ടാളികളുമായി എത്തി പെണ്‍കുട്ടിയുടെ വീടിന് തീയിടുകയായിരുന്നു”- എ.ഡി.എം നരേന്ദ്ര കുമാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ- “വീട്ടില്‍ അതിക്രമിച്ചെത്തിയ പ്രതികള്‍ എന്നെയും മകളെയും മര്‍ദിച്ചു. തുടര്‍ന്ന് വീടിനു തീവെച്ചു. എന്‍റെയും മകളുടെയും കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അവർ ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുമായിരുന്നു”.

ഐപിസി സെക്ഷൻ 147 (കലാപം), 323 (മനപ്പൂര്‍വം മുറിവേൽപ്പിക്കുക), 436 (വീട് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തീയോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിക്കുക) എന്നിവ പ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ ഒരാളായ രാജ് ബഹാദൂറിനെ അറസ്റ്റ് ചെയ്തു. പ്രതികൾ തന്നെ മർദിച്ചെന്ന് പെൺകുട്ടിയുടെ പിതാവ് നേരത്തെ നൽകിയ പരാതിയിൽ പോലീസ് നടപടിയെടുത്തില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് ഉന്നാവോ എ.ഡി.എം നരേന്ദ്ര കുമാര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

0
​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ...

ആരോഗ്യവകുപ്പ് ഡയറക്ടർക്ക് വിവരാവകാശ കമ്മീഷന്റെ കർശന താക്കീത് : അപ്പീൽ 30 ദിവസത്തിനകം തീർപ്പാക്കി...

0
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ അപേക്ഷ...

നാട്ടുകാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ വ്യക്തി റോഡ് കല്ലുകെട്ടി അടച്ചു; പ്രതിഷേധവുമായി ജനങ്ങൾ

0
​റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ്...

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...