ആ​ഡം​ബ​ര ബൈ​ക്ക് മോഷണകേസ് ; പ്രതി ​പോലീസ് ജീപ്പിൽനിന്ന്​ ഇറങ്ങിയോടി ; മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കി​ഴ​ക്കേ ക​ല്ല​ട: ആ​ഡം​ബ​ര ബൈ​ക്ക് മോഷണകേസ് പ്രതി ​പോലീസ് ജീപ്പിൽനിന്ന്​ ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. ബൈ​ക്ക് മോ​ഷ​ണ​കേ​സി​ലെ പ്ര​തി കൊ​ടു​വി​ള സ്വ​ദേ​ശി ജോ​മോ​ൻ (18) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന്, മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മു​ട്ടം കാ​യ​ൽ​വാ​ര​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് ഇ​യാ​ളെ പോലീസ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മു​ട്ടം സ്വ​ദേ​ശി ആ​ൽ​ഫി​ന്റെ ആ​ഡം​ബ​ര ഇ​രു​ച​ക്ര​വാ​ഹ​നം ആണ് ജോ​മോ​ൻ മോ​ഷ്ടി​ച്ചത്. വാ​ഹ​ന​ത്തി​ൽ ഇ​ന്ധ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ചി​റ്റു​മ​ല ഓ​ണ​മ്പ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ചു. ആ​ൽ​ഫി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജോ​മോ​നെ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പി​ടി​കൂ​ടി.

കി​ഴ​ക്കേ​ക​ല്ല​ട സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി ജീ​പ്പി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ച കി​ഴ​ക്കേ​ക​ല്ല​ട എ​സ്. ഐ ​ഷാ​ജ​ഹാ​ന് ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി എ​സ്. ഷെ​രീ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്കേ​ക്ക​ല്ല​ട ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ് കു​മാ​ർ, എ​സ്.​ഐ ഷാ​ജ​ഹാ​ൻ, എ.​എ​സ്.​ഐ മ​ധു​കു​ട്ട​ൻ, സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്.​ഐ ബി​ൻ​സ രാ​ജ്, എ.​എ​സ്.​ഐ സു​നു, എ.​എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ, സി.​പി.​ഒ വി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് ജോ​മോ​ൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...