മോഷണക്കേസുകളിലെ പ്രതിയെ മോഷ്ടിച്ച മൊബൈൽ ഫോണുകളുമായി പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള മോഷ്ടാവ് കോയിപ്രം പോലീസിന്‍റെ പിടിയിലായി. മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. കോയിപ്രം കുമ്പനാട് ജസ്റ്റ്‌ ഹോട്ടലിൽ താമസിച്ചുവരുന്ന കടപ്ര മാന്നാർ ഇളമത മഠത്തിൽ സാജൻ തോമസ് (36) ആണ് ഇന്നലെ കോയിപ്രം പോലീസിന്‍റെ പിടിയിലായത്. കരീലമുക്കിൽ കുമ്പനാട് ആറാട്ടുപുഴ റോഡിൽ എസ് ബി ഐ ബാങ്ക് എടിഎമ്മിനടുത്തുനിന്നാണ് ഇയാളെ കോയിപ്രം എസ് ഐ എസ് ഷൈജുവും സംഘവും  കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണുകൾ ഷോൾഡർ ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. എ ടി എം കൗണ്ടറിനു സമീപം തോളിൽ ബാഗും തൂക്കി നിന്ന ഇയാൾ പോലീസ് പട്രോളിംഗ് വാഹനം കണ്ട് പരിഭ്രമിച്ച് കൗണ്ടറിൽ കയറാതെ റോഡുവക്കിൽ വെച്ചിരുന്ന മോട്ടോർ സൈക്കിളിൽ കയറിപോകാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി തടഞ്ഞുനിർത്തുകയായിരുന്നു.

പോലീസിനെ വെട്ടിച്ച് ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചോദ്യം ചെയ്തപ്പോൾ സ്ഥലപ്പേര് മാറ്റിപ്പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ പേരും വിലാസവും പറഞ്ഞ ഇയാൾ എ ടി എമ്മിൽ നിന്നും പണമെടുക്കാൻ വന്നതാണെന്ന് അറിയിച്ചു. പക്ഷേ കാർഡ് കൈവശമില്ലെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായി. തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിലെ അറയിൽ നിന്നും വിവോ കമ്പനിയുടെ രണ്ടുഫോണുകളും  റിയൽമി കമ്പനി നിർമിതമായ രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തത്. മൊബൈൽ ഫോണുകളെപ്പറ്റി തൃപ്തികരമായ മറുപടി നൽകാഞ്ഞതിനെതുടർന്ന് കൂടുതൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചവയാണെന്ന് വെളിപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...