വർക്കലയിൽ 7 വയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 7 വയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ. ഒറ്റൂർ സ്വദേശി മുരളിയെയാണ് വർക്കല അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ എത്തിയ മകന്‍റെ കൂട്ടുകാരനായ ഏഴ് വയസ്സുകാരനെ ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കല്ലബലം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴ അടച്ചില്ലെങ്കിൽ അധികതടവും അനുഭവിക്കണം.

വിവിധ പോക്‌സോ വകുപ്പുകളിലായാണ്‌ 79 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ ആൺകുട്ടിക്ക് നൽണമെന്നും കൂടുതൽ നഷ്ടപരിഹാരം നൽകുന്നതിന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക്‌ കോടതി നിർദേശിച്ചു. വർക്കല അതിവേഗ കോടതി ജഡ്ജി എസ് ആർ സിനി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ഹേമചന്ദ്രൻ നായർ ഹാജരായി. ​2019-ൽ കല്ലമ്പലം എസ്‌ഐ ആയിരുന്ന അഭിലാഷ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന രാജേഷ്, അനൂപ് ആർ. ചന്ദ്രൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...