മദ്യലഹരിയിൽ കാറിൽ അഭ്യാസം നടത്തി സ്കൂളിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: മദ്യലഹരിയിൽ കാറിൽ അഭ്യാസം നടത്തി സ്കൂളിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തി. സംഭവത്തില്‍ തെക്കേക്കര തഴക്കര വാർഡിൽ സഹ്യാദ്രി വീട്ടിൽ അനീഷ് എം വി, കണ്ണമംഗലം കൈതതെക്ക് മുറിയിൽ തേവലപ്പുറത്ത് കിഴക്കത്തിൽ വീട്ടിൽ അവിനാശ് എന്നിവരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 20 ന് മറ്റം സെന്റ് ജോർജ് സ്കൂളിലായിരുന്നു സംഭവം. പ്രതികൾ സ്കൂളില്‍ കാർ ഓടിച്ചു കയറ്റിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

കുട്ടികളുടേയും പിടിഎ മീറ്റിങ്ങിന് വന്നവരുടെയും ഇടയിലൂടെ അതിവേഗതയിൽ ഗ്രൗണ്ടിനുള്ളിൽ വട്ടം കറക്കി കാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചോദിക്കാൻ ചെന്ന സ്കൂളിലെ കായികാധ്യാപകനെ കാർ ഇടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും ദേഹോപദ്രവം ഏൽപ്പിച്ചു. എന്നാൽ പോലീസ് പ്രതികളെ പിടികൂടി. തുടര്‍ന്ന് പ്രതികളുടെ കാർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് അതിനകത്ത് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...