സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു : അങ്ങാടിക്കൽ സ്വദേശിയായ 53 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കന്‍ പിടിയില്‍. അങ്ങാടിക്കൽ നോർത്ത് കോമാട്ടുമുക്ക് ദേവി ഭവനം വീട്ടിൽ ദേവിപ്രസാദ് (53) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. മെയ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കേസിന് ആസ്പദമായ സംഭവം. ജെ.സി.ബി ഓപ്പറേറ്ററായ ഇയാൾ സ്വന്തം സുഹൃത്തിന്റെ  മകളെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. മകളോടൊപ്പം ഇയാളെ സന്ദർശിക്കാൻ എത്തിയ സുഹൃത്തിനെ തന്ത്രപൂർവ്വം ഒഴിവാക്കിയ പ്രതി കുട്ടിയെ വീടിനകത്ത് എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു. പണം നൽകി കുട്ടിയെ വശത്താക്കാനും ശ്രമിച്ചു. പീഡന വിവരം പുറത്താരോടെങ്കിലും പറഞ്ഞാൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി.

വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ പത്തനംതിട്ട ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈനിൽ നിന്നും അറിയിച്ചതിൻ പ്രകാരം കൊടുമൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. കൊടുമൺ പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ മാരായ ജിനു, അനൂപ് എ.എസ്.ഐ വിൻസന്റ്, സുനിൽ എന്നിവര്‍ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...