പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട്ടിൽ പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍. യുവാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഇത്തവണ അറസ്റ്റിലായത്. കൂളിവയല്‍ കുന്നേല്‍ വീട്ടില്‍ ബാദുഷ (28), സഹോദരന്‍ നിസാമുദ്ദീന്‍ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും മുമ്പ് പോക്‌സോ കേസില്‍ പത്തുവര്‍ഷം ശിക്ഷ വിധിക്കപ്പെട്ടിരുന്നു. കൂളിവയല്‍ സ്വദേശിയായ തെല്‍ഹത്തിന്റെ  പരാതിയിലാണ് ഇരുവരും വധശ്രമത്തിന് വീണ്ടും അറസ്റ്റിലായത്.
കഴിഞ്ഞ എട്ടാം തീയതി ഇരുവരും ചേര്‍ന്ന് തെല്‍ഹത്തിനെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പരാതി. ആക്രമണത്തില്‍ ഇയാളുടെ വലതുകൈക്ക് പൊട്ടലുണ്ടായി. ആക്രമണത്തിനിടെ തലക്കേറ്റ പ്രഹരത്തെത്തുടര്‍ന്ന് നാല് തുന്നലും ഇടേണ്ടിവന്നു. ആക്രമണത്തെ തുടര്‍ന്ന് തെല്‍ഹത്ത് മാനന്തവാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു.

പോക്‌സോ കേസില്‍ ഇരുവര്‍ക്കുമെതിരെ മൊഴി നല്‍കിയതിന്റെ പ്രതികാരമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളെ കര്‍ണാടകയിലെ ഹുന്‍സൂരില്‍ നിന്നാണ് പനമരം പോലീസ് ഇന്‍സ്‌പെക്ടര്‍ വി. സിജിത്തും സംഘവും പിടികൂടിയത്. പോലീസ് സാന്നിധ്യം അറിഞ്ഞ് മൈസൂരില്‍നിന്ന് ലോറിയില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്ന് അറസ്റ്റുചെയ്യുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. അബ്ദുല്‍ അസീസ്, പി. അനൂപ്, എം. രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടിവെള്ള സമരത്തിനിടെ കല്ലേറ് ; പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലപ്പെട്ടു

0
തിരുനെൽവേലി : കുടിവെള്ളക്ഷാമത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിന് നേരെ...

കയ്പമംഗലം അപകടം : ട്രിപ്പ് പോയത് കോളജിൽ അറിഞ്ഞില്ല ; അപകടവിവരം പോലീസ് വിളിച്ചപ്പോഴാണ്...

0
തൃശൂർ : കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ...

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം ; അന്വേഷണത്തിന് മൂന്നംഗ സമിതി

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി...

കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജൻ

0
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ....