ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിദ്വാർ : ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരൻ മരിച്ചു. ഗംഗയിൽ മുക്കിയാൽ ക്യാൻസർ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടർന്നാണ് അഞ്ച് വയസുകാരന് ജീവൻ നഷ്ടമായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹരിദ്വാറിലെ ഹർ കി പൗരിയിൽ ബുധനാഴ്ചയാണ് സംഭവം. ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ്റെ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്.

കുട്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ കൈവിട്ട തരത്തിലാണ് സംസാരിച്ചത്. തുടർന്ന് എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ ഗംഗയിൽ മുക്കാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ചെയ്താൽ അസുഖം മാറുമെന്ന് ചിലർ പറഞ്ഞതിനെ തുടർന്ന് ഇവർ ഗംഗാതീരത്ത് എത്തുകയായിരുന്നു എന്ന് പോലീസിനോട് കുടുംബം പറഞ്ഞു. കുട്ടിയെ ഗംഗയിൽ മുക്കിയ ശേഷം മൃതദേഹത്തിനരികെ അമ്മ ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘കുട്ടി ഉടൻ തന്നെ എഴുന്നേൽക്കും, അത് എന്റെ ഉറപ്പാണ്’ എന്ന് അമ്മ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...