മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവുശിക്ഷ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇലക്ട്രീഷ്യന് 20 വർഷം തടവുശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി. ഐസ്ക്രീം നൽകാമെന്ന് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടായിരുന്നു പീഡനം. 2019ൽ നടന്ന സംഭവത്തിലാണ് കോടതി 35കാരന് ശിക്ഷ വിധിച്ചത്. മുംബൈയിലാണ് സംഭവം നടന്നത്. അമ്മയോടൊപ്പം അമ്മായിയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. പ്രതിയായ ഇലക്ട്രീഷ്യൻ ഈ വീടിന്‍റെ താഴത്തെ നിലയിലായിരുന്നു താമസം. നാലര വയസ്സുകാരനായ കസിനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഐസ്ക്രീം തരാമെന്ന് പറഞ്ഞ് പ്രതി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്ക് ഐസ്ക്രീം നൽകിയില്ലെന്ന് ആണ്‍കുട്ടി വീട്ടിൽ വന്ന് പരാതി പറഞ്ഞു. വീട്ടുകാർ ആണ്‍കുട്ടി പറഞ്ഞത് ആദ്യം കാര്യമാക്കിയില്ല. അവൾ വരുമ്പോള്‍ അവനുള്ള ഐസ്ക്രീം കൂടി കൊണ്ടുവരുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. പോയി കളിക്കാനും പറഞ്ഞു.

പിന്നീട് പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അമ്മ പുറത്തേക്കോടി. പ്രതിയുടെ മുറിയിൽ നിന്നാണ് കുട്ടിയുടെ കരച്ചിൽ എന്ന് മനസ്സിലാക്കി. വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറേനേരം മുട്ടിയപ്പോള്‍ മാത്രമാണ് പ്രതി വാതിൽ തുറന്നത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവു കണ്ടതോടെ അമ്മ പ്രതിയെ തല്ലി. നേരെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...