വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിച്ച കേസിൽ പ്രതിയെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടി. ചെന്നീർക്കര മാത്തൂർ താഴെതുണ്ടിൽ ലക്ഷം വീട്ടിൽ വിഷ്ണു (28) ആണ് വെള്ളി രാത്രി അറസ്റ്റിലായത്. ഇലവുംതിട്ട സ്റ്റേഷനിലെ ദേഹോപദ്രവ കേസിലും പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്ത്രീയെ അപമാനിച്ചതിനെടുത്ത കേസിലും നേരത്തെ ഉൾപ്പെട്ടിട്ടുള്ളയാളാണ് ഇയാൾ. വ്യാഴം രാത്രി ഏട്ടരയോടെ ചെന്നീർക്കര സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയുടെ മൊഴി പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു.

ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസിന്റെ നിർദേശമനുസരിച്ച് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ വെള്ളി രാവിലെ നരിയാപുരം ഷാപ്പുപടിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ഇലവുംതിട്ട എസ് എച്ച് ഓ ദീപു ഡി, എസ് ഐ വിഷ്ണു ആർ, എസ് സി പി ഓ സന്തോഷ്‌ കുമാർ,സി പി ഓമാരായ രാജേഷ്, ജയകൃഷ്ണൻ, ആഷർ,അനൂപ്, സച്ചിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപൂർവം കുടുക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...