എസ്.എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ മേഖല സമ്മേളനങ്ങൾ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്.എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള മേഖല സമ്മേളനങ്ങൾ പൂർത്തിയായി. കോന്നി, വാഴമുട്ടം, തേക്കുതോട്, മൈലാടുപറ, പത്തനംതിട്ട എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് മേഖല സമ്മേളങ്ങൾ നടന്നത്. പത്തനംതിട്ട മേഖലയിലെ 80 മുട്ടത്തുകോണം, 89 ചെന്നീർക്കര, 1143 പ്രക്കാനം, 84 ഓമല്ലൂർ, 311 വയല വടക്ക്, 86 പത്തനംതിട്ട ടൗൺ, 2942 പത്തനംതിട്ട ടൗൺ എ, 4541 പത്തനംതിട്ട ടൗൺ ബി, 952 ഇടപരിയാരം, 580 പരിയാരം കിഴക്ക്, 461 കടമ്മനിട്ട, 425 മേക്കുഴുർ എന്നി ശാഖകളിലെ ഭരണ സമിതി അംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും മേഖല പ്രവർത്തക യോഗം 2942 നമ്പർ പത്തനംതിട്ട ടൗൺ എ ശാഖ ഹാളിൽ നടന്നു.

യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്ഥാനത്ത് നടക്കുന്ന 168 മത് ശ്രീനാരയണ ജയന്തി ആഘോഷം വിജയിപ്പിക്കുന്നതിനായിട്ടാണ് യൂണിയൻ മേഖല സമ്മേളനങ്ങൾ സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. യോഗം അസിസ്റ്റന്റ് സെക്രട്ടറി രമേശ് രാജക്കാട് പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, എസ്. സജിനാഥ്, പി.കെ.പ്രസന്നകുമാർ, പി.സലിംകുമാർ, പി.വി.രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.സുരേഷ്‌കുമാർ. വനിതസംഘം യൂണിയൻ പ്രസിഡണ്ട് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, 2942 പത്തനംതിട്ട ടൗൺ എ ശാഖ പ്രസിഡണ്ട് പൊന്നമ്മ ടീച്ചർ, 86 പത്തനംതിട്ട ടൗൺ ശാഖ പ്രസിഡന്റ് സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...