തൃശൂര്‍ : തൃശ്ശൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ആണ് ശിക്ഷ വിധിച്ചത്. കാന്റീന്‍ നടത്തിപ്പുകാരനായ പ്രതി അതിജീവിതയെ കാന്റീനില്‍ കൊണ്ടുപോയി പലവട്ടം പീഡിപ്പിച്ചെന്നാണു കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
മണ്ണുത്തി പോലീസിനുവേണ്ടി എന്‍.കെ. സുരേന്ദ്രന്‍, പി.എം. രതീഷ് എന്നിവരാണു കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.