മു​ൻ​വി​രോ​ധ​ത്താ​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; പ്ര​തി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: മു​ൻ​വി​രോ​ധ​ത്താ​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. പു​ത്ത​ൻ​കു​ളം കേ​ശു​ഭ​വ​നി​ൽ തമ്പിയെ​ന്ന് വി​ളി​ക്കു​ന്ന സാ​ജ​ൻ (46) ആ​ണ് അറസ്റ്റിലായത്. പാ​രി​പ്പ​ള്ളി പോ​ലീ​സാണ് പി​ടി​കൂടി​യ​ത്. കഴിഞ്ഞ 18-ന് ​ഉ​ച്ച​യ്ക്ക് 12 മണിയോടെയാണ് സംഭവം. ​പ്ര​തി ഭ​ജ​ന​മ​ഠം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ക​യ​റി ആ​ഹാ​രം ക​ഴി​ക്കു​ക​യാ​യി​രു​ന്ന പ്ര​മോ​ദി​നെ കൊ​ടു​വാ​ൾ കൊ​ണ്ടു ഇ​രു​കൈ​ക​ളി​ലും വെ​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് ത​റ​യി​ൽ വീ​ണ പ്ര​മോ​ദി​ന്‍റെ തോ​ളി​ലും ത​ല​യി​ലും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന വി​ഭാ​ഗ​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പാ​രി​പ്പ​ള്ളി പൊലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ അ​ൽ​ജ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മാ​രാ​യ സു​ജി​ത്, രാ​ധാ​കൃ​ഷ്ണ​ൻ സി​പി​ഒ ബി​ജു, സ​ജി​ത് ലാ​ൽ, അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ളെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...