ഗ്രാമപഞ്ചായത്തിന്റെ ആംബുലൻസ് അടിച്ചുതകർത്ത പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് കമ്പുകൊണ്ട് അടിച്ചുതകർത്ത കേസിൽ പഞ്ചായത്ത് ജീവനക്കാരായ രണ്ടു പേർ പിടിയിൽ. വടശ്ശേരിക്കര ബംഗ്ലാകടവ് മധുമല വീട്ടിൽ ശിവരാമൻ നായരുടെ മകൻ ഗോപിനാഥൻ (62), വടശ്ശേരിക്കര ഇടക്കുളം പള്ളിക്കമുരുപ്പ് ചിറമുടി പുത്തൻപറമ്പ് വീട്ടിൽ തോമസിന്റെ മകൻ വിജയനെന്നു വിളിക്കുന്ന മാർക്കോസ് തോമസ് (60) എന്നിവരാണ് ഇന്നലെ രാത്രി പെരുനാട് പോലീസിന്റെ പിടിയിലായത്.

ഇന്നലെ വൈകിട്ട് 6 മണിക്ക് വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ച് കയറിയ പ്രതികൾ ഷെഡിനുള്ളിൽ നിർത്തിയിട്ട പഞ്ചായത്ത് വക പാലിയേറ്റീവ് കെയറിനായി ഉപയോഗിക്കുന്ന ആംബുലൻസിന്റെ ഗ്ലാസ് കമ്പുകൾ കൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. ഗോപിനാഥൻ നായർ പഞ്ചായത്തിലെ സ്ഥിരം ജീവനക്കാരനും മാർക്കോസ് തോമസ് താൽക്കാലിക ജീവനക്കാരനുമാണ്. 10000 രൂപയുടെ നഷ്ടം പഞ്ചായത്തിന് സംഭവിച്ചു.

പൊതുമുതൽ നശിപ്പിച്ചതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പെരുനാട് പോലീസ്, ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് വടശ്ശേരിക്കരയിൽ നിന്നും രാത്രി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ മാരായ രവീന്ദ്രൻ, റെജി തോമസ്, എസ് സി പി ഒ ജിജു ജോൺ , സി പി ഓമാരായ നെൽസൻ, ജോമോൻ, അർജുൻ, പ്രെജിത്ത്, ഹരിദാസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...