പോക്‌സോ കേസ് പ്രതി നിരപരാധിയാണെന്ന പ്രഖ്യാപനം : മുഖ്യമന്ത്രി അന്വേഷണ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കുന്നു- തുളസീധരൻ പളളിക്കൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഴിയൂര്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി നിപരാധിയാണെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണ സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കിയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. പ്രതിയായ സിപിഎമ്മുകാരനെ രക്ഷിക്കാന്‍ നിയമസഭയെ പോലും ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. പെണ്‍കുട്ടിയുടെ മാതാവ് തന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തി രംഗത്തു വന്നിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ മാസം 23ന് അന്വേഷണ തലവന്‍ വടകര ഡിവൈഎസ്പി വിദ്യാര്‍ഥിനിയുടെ മാതാവിന് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു. ശാസ്ത്രീയ പരിശോധനയുടെ ഫലം പുറത്തുവന്നിട്ടില്ലെന്നും അതിനുശേഷം ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നുമാണ് നോട്ടീസില്‍ ഉള്ളത്.

മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ മാസം 21ന് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യാഥാര്‍ഥ്യം ഇതായിരിക്കെ കഴിഞ്ഞ ദിവസം പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത ചൂണ്ടിക്കാണിച്ചാണ് എഫ്‌ഐആറില്‍ കുട്ടി പേര് പറഞ്ഞ പ്രതി നിരപരാധിയാണെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് ഭരണഘടന വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ലഹരിക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്ന മുഖ്യമന്ത്രിയുടെ കാപട്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലഹരി മാഫിയയെയും പോക്‌സോ കേസ് പ്രതികളെയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും തുളസീധരൻ പളളിക്കൽ കുറ്റപ്പെടുത്തി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...