കാര്‍ഷിക മേഖലയെ സമ്പന്നമാക്കാന്‍ യുവജനങ്ങള്‍ മുന്നോട്ടു വരണം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഷിക മേഖലയെ സമ്പുഷ്ടപ്പെടുത്താനും കാര്‍ഷിക രംഗത്ത് നവീനമായ വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിനും യുവജനങ്ങള്‍ക്ക് കൂടുതല്‍ വരുമാനം കണ്ടെത്താനും കഴിയുന്ന തരത്തിലേക്ക് കാര്‍ഷിക മേഖലയെ മാറ്റിയെടുക്കുന്നതിനും ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ മാര്‍ത്തോമാ യൂത്ത് സെന്ററില്‍ യുവകര്‍ഷകര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന യുവകര്‍ഷക സംഗമത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നമ്മുടെ നാടിന്റെ പുരോഗതിക്ക് വേണ്ടി യുവജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ചലച്ചിത്രനടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജയന്‍ ചേര്‍ത്തല മുഖ്യാതിഥിയായിരുന്നു. യുവജന കമ്മീഷന്‍ അംഗം പി.എ. സമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ എജ്യുക്കേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലാവുദ്ദീന്‍ പറക്കോട്, അണ്ടര്‍ സെക്രട്ടറി സി. അജിത് കുമാര്‍, കമ്മീഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിഷ്ണു വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...