Monday, May 6, 2024 9:21 am

സംവിധായകൻ ജോഷിയുടെ വീട്ടില്‍ വൻ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പ്രതി മുമ്പും കേരളത്തില്‍ വലിയ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംവിധായകൻ ജോഷിയുടെ വീട്ടില്‍ വൻ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പ്രതി മുമ്പും കേരളത്തില്‍ വലിയ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ്. കര്‍ണാടകയില്‍ വെച്ച് പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്ന പ്രതി നേരത്തെ പ്രമുഖ ജ്വല്ലറിയുടെ ഉടമസ്ഥന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. തിരുവനന്തപുരം കവടിയാറുള്ള ജ്വല്ലറി ഉടമയുടെ വീട്ടില്‍ കയറി ആഭരണങ്ങള്‍ മോഷ്ടിച്ചു. ഈ കേസില്‍ ഇയാള്‍ ഗോവയില്‍ വെച്ച് പിടിയിലായി. എന്നാല്‍ അന്ന് കൊവിഡ് സമയമായതിനാല്‍ ഇയാളെ തിരുവനന്തപുരം സിറ്റി പോലീസിന് കൈമാറാൻ സാധിച്ചില്ല.

പിന്നീട് ഗോവയില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഇര്‍ഷാദ് വീണ്ടും മോഷണം തുടരുകയായിരുന്നു. ജോഷിയുടെ വീട്ടില്‍ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ- വജ്രാഭരണങ്ങളാണ് ഇര്‍ഷാദ് കവര്‍ന്നത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഇര്‍ഷാദിന്‍റെ മുഖം പതിഞ്ഞിരുന്നു. ഇതനുസരിച്ച് പ്രദേശത്തുള്ള മറ്റ് സിസിടിവി ക്യാമറകള്‍ കൂടി പോലീസ് പരിശോധിച്ചു. പ്രതി ഉപയോഗിച്ച വാഹനത്തെ കുറിച്ച് ലഭിച്ച സൂചനയെ പിന്തുടര്‍ന്നുപോയ പോലീസിന് തുടര്‍ന്ന് പ്രതിയിലേക്കുള്ള സൂചനകളും ലഭിക്കുകയായിരുന്നു. അങ്ങനെയാണ് കവര്‍ച്ച നടന്ന് ഒരു ദിവസം പിന്നിട്ടപ്പോഴേക്ക് പ്രതിയെ കര്‍ണാടകത്തില്‍ നിന്ന് പിടികൂടാൻ പോലീസിന് സാധിച്ചത്. വൻ കവര്‍ച്ചകളാണ് പ്രതിയുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. കൃത്യമായി ആസൂത്രണം ചെയ്ത് വൻ കവര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രതി സമര്‍ത്ഥൻ ആണെന്നാണ് ഈ തെളിവുകളെല്ലാം സൂചിപ്പിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം : സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകൾ മുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങി കിടന്ന ഡ്രൈംവിഗ് ടെസ്റ്റുകൾ ഇന്നും തുടങ്ങാനായില്ല. സിഐടിയു...

സർക്കാർ ഫണ്ട് പൂർണമായും ലഭിക്കുന്നില്ല ; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി എംഎൽഎമാർ

0
മലപ്പുറം: സര്‍ക്കാര്‍ ഫണ്ട് പൂര്‍ണതോതില്‍ ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ...

അമേഠിയിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം : വാഹനങ്ങൾ അടിച്ചുതകർത്തു

0
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിലെ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ ആക്രമണം. ഓഫീസിൽ...

നീറ്റ് പരീക്ഷ തീരുംമുമ്പേ ചോദ്യപേപ്പർ പുറത്ത് ; ചോർച്ച അല്ലെന്ന് എൻടിഎ

0
ന്യൂഡൽഹി: മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഇന്നലെ...