Saturday, May 25, 2024 2:38 am

സർക്കാർ ഫണ്ട് പൂർണമായും ലഭിക്കുന്നില്ല ; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി എംഎൽഎമാർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സര്‍ക്കാര്‍ ഫണ്ട് പൂര്‍ണതോതില്‍ ലഭിക്കാത്തത് മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് എംഎൽഎമാർ മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുന്നു. മലബാറിലെ പ്ലസ്ടു സീറ്റ് വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും എംഎൽഎമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. മുഖ്യമന്ത്രിക്കു പുറമേ വകുപ്പു മന്ത്രിമാരേയും നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച ബജറ്റ് വിഹിതം പൂര്‍ണ്ണമായും അനുവദിക്കാതിരിക്കുകയും അനുവദിച്ച ഫണ്ട് ട്രഷറി നിയന്ത്രണം മൂലം പാസാക്കി നല്‍കാതിരിക്കുകയും ചെയ്യുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്. പ്രാദേശിക റോഡ് വികസനമടക്കമുള്ള കാര്യങ്ങളില്‍ ഇത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ വികസന ക്ഷേമ പദ്ധതികളൊക്കെ ഫണ്ട് ക്ഷാമം മൂലം ഒഴിവാക്കേണ്ട അവസ്ഥയിലാണെന്നും ലീഗ് നേതൃത്വം പറയുന്നു.

ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗ് എം എല്‍ എമാരുടെ സംഘം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ തീരുമാനിച്ചത്. പ്ലസ് ടു സീറ്റ് വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ട് വെക്കുന്നത്. സീറ്റ് വര്‍ധന പ്രശ്നപരിഹാരമല്ലെന്നും ബാച്ചുകള്‍ വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ലീഗ് ആവശ്യപ്പെടുന്നു. ഇക്കാര്യവും മുഖ്യമന്ത്രിക്കു മുമ്പാകെ ഉന്നയിക്കും. മുഖ്യമന്ത്രി നേരിട്ടിടപെട്ട് പ്രശ്നപരിഹാരം കണ്ടെത്തണമെന്നുള്ള ആവശ്യമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. മുഖ്യമന്ത്രിക്കു പുറമേ ധനമന്ത്രി, വിദ്യാഭ്യാസ മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവരേയും എം എൽ എമാരുടെ സംഘം കാണും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശാസ്താംകോട്ട കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് 10 വ‍ർഷം തടവും 1 ലക്ഷം പിഴയും

0
കൊല്ലം: ശാസ്താംകോട്ടയിൽ 46 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിൽ 5...

ഡ്രൈവിംഗ് ടെസ്റ്റിൽ ഇനി വിട്ടുവീഴ്ചയില്ല, കെഎസ്ആർടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തലസ്ഥാനത്ത് തുടങ്ങും :...

0
തൃശൂ‍‍ർ: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി ഗണേഷ്...

ഗവേഷണോന്മുഖതയും തൊഴിലവസരങ്ങളും നാല് വർഷ ബിരുദത്തിന്റെ പ്രത്യേകത : മന്ത്രി ആർ ബിന്ദു

0
തിരുവനന്തപുരം: ഗവേഷണ, തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകിയാണ് നാല് വർഷ ബിരുദ...

യുഎഇയിൽ വീസ-ഓൺ-അറൈവൽ ലഭിക്കുന്നതിന് ആദ്യം ഓൺലൈൻ അപേക്ഷ ; പുതിയ നിബന്ധനകൾ അറിയാം

0
യുഎഇ : യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിൽ...