കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വിലക്ക് ലംഘിച്ച് തിരിച്ചെത്തി ; വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: കാപ്പ നിയമ പ്രകാരം നാട്ടില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ലംഘിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് നാല് കെട്ടും കവല കോളനിയിൽ പ്രേംജിത്തിനെയാണ് (28) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പ്രേംജിത്തിനെതിരെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പോലീസ് കാപ്പ ചുമത്തിയിരുന്നു. എന്നാൽ വിലക്ക് ലംഘിച്ച് ഇയാൾ ഹരിപ്പാടും പരിസര പ്രദേശങ്ങളിലും എത്താറുണ്ടായിരുന്നു.

ഇവിടങ്ങളിൽ ഒളിച്ചു താമസിക്കുന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ കുറത്തിയാട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. പ്രേംജിത്തും സുഹൃത്തുക്കളും കുറത്തിയാട്ടുള്ള ഓഡിറ്റോറിയത്തിന് സമീപം നിൽക്കുമ്പോൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ ഹരിപ്പാട് ഐ.എസ്.എച്ച്.ഒ വി.എസ് ശ്യാം കുമാർ, എസ്.ഐമാരായ ശ്രീകുമാർ, ഷൈജ, സി.പി.ഒമാരായ നിഷാദ്, സോനു,വിഷ്ണു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഈ വർഷം ഹരിപ്പാട് സ്റ്റേഷൻ പരിധിയിൽ അഞ്ചു പേർക്കാണ് കാപ്പ ചുമത്തിയിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതിയിൽ കേരളത്തിൻറെ വേദനയിൽ പങ്കുചേർന്ന് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : കേരളത്തിലെ മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും...

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് ; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

0
കൊല്ലം : 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയിൽ തട്ടിപ്പു...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്

0
തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍...

കോന്നിയിൽ ഉരുൾപൊട്ടലിലും കനത്ത മഴയിലും വൻ നാശനഷ്ടം : അടിയന്തിര ദുരിതാശ്വാസവും നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ...

0
കോന്നി : കനത്ത മഴയിലും ഉരുൾപൊട്ടലിലും കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...