പന്തളം : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടു യുവാക്കള്‍ മരിച്ചു. ഏനാത്ത്, ഏഴംകുളം സ്വദേശികളായ വിശാഖ്(20), സുധീഷ് (25)എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. കൈപ്പട്ടൂര്‍-പന്തളം റോഡരുകില്‍ പരുമല കുരിശടിക്ക് സമീപം കോയിക്കല്‍ കടവിലാണ് സംഭവം. സുധീഷിന്റെ അമ്മായിയുടെ മകന് അരുണിനോട് ഒപ്പം ആണ് ഇവര്‍ കുളിക്കാനായി പോയത്. ഇവര്‍ മുങ്ങിത്താഴുന്നത് കണ്ടു അരുണ്‍ ബഹളം വെച്ചത് കേട്ട് തൊട്ടടുത്ത കടവില്‍ ഉണ്ടായിരുന്ന സമീപവാസിയായ ഒരാള്‍ രക്ഷിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഇവര്‍ മുങ്ങി താഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മോര്‍ച്ചറി യിലേയ്ക്ക് മാറ്റി.
അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ടു യുവാക്കള്‍ മരിച്ചു
RECENT NEWS
Advertisment