കോട്ടയം: കട ഒഴിയുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നാട്ടകം സിമന്റ് കവലയില്‍ വര്‍ക്ക്ഷോപ് ഉടമയ്ക്കും ജീവനക്കാരനും നേരെ ആസിഡ് ആക്രമണം.
ആക്രമണത്തില്‍ പരിക്കേറ്റ കട ഉടമ ജോഷിയെയും ജീവനക്കാരന് നിക്സണെയും ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജോഷി ബന്ധുവിന്റെ കെട്ടിടത്തിലാണ് വര്‍ക്ഷോപ് നടത്തിയിരുന്നത്. 10 മാസം കൂടുമ്പോള്‍ ഈ വര്‍ക്ക്ഷോപ്പ് കെട്ടിടത്തിെന്റ കരാര്‍ പുതുക്കിയാണ് ഇദ്ദേഹം കട നടത്തിയിരുന്നത്.
ഇതിനിടെ കഴിഞ്ഞ ദിവസം കട ഉടമ തമ്ബി കട ഒഴിയണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തുകയായിരുന്നു. കട ഒഴിയുന്നതിനെച്ചൊല്ലി തമ്പിയും ജോഷിയും തമ്മില്‍ വാക്കേറ്റമുണ്ടായി.തുടര്‍ന്നു ഇരുവരും തമ്മില്‍ കടയ്ക്കുള്ളില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനു ശേഷം മടങ്ങിയെത്തിയ തമ്പി കൈയിലുണ്ടായിരുന്ന ആസിഡ് ഇരുവര്‍ക്കും നേരെ പ്രയോഗിക്കുകയായിരുന്നു. റബര്‍ ഷീറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ആസിഡാണ് പ്രയോഗിച്ചത് എന്നാണ് സൂചന.