ബ്രിട്ടനില്‍ ജനിതകമാറ്റം സ്​ഥിരീകരിച്ച ​കൊറോണ വൈറസ്​: യു.കെയില്‍നിന്നുള്ള വിമാനങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക്​ ഇന്ത്യ നീട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ ജനിതകമാറ്റം സ്​ഥിരീകരിച്ച ​കൊറോണ വൈറസ്​ പടരുന്ന സാഹചര്യത്തില്‍ യു.കെയില്‍നിന്നുള്ള വിമാനങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക്​ ഇന്ത്യ നീട്ടി. ഡിസംബര്‍ 31 വരെയുണ്ടായിരുന്ന വിലക്ക്​ ജനുവരി ഏഴുവരെയാണ്​ നീട്ടിയത്​. ജനുവരി ഏഴിന്​ ശേഷം കര്‍ശന നിയന്ത്രണങ്ങളോടെ വിമാന സര്‍വിസ്​ പുനരാരംഭിക്കുമെന്നും വിശദാംശങ്ങള്‍ പിന്നീട്​ അറിയിക്കുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ്​ സിങ്​ പുരി ട്വീറ്റ്​ ചെയ്​തു.

​ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ വിമാനവിലക്ക്​ ഏര്‍പ്പെടുത്തുകയായിരുന്നു. ബ്രിട്ടനിലെ അതിവ്യാപന വൈറസ്​ ബാധ​ ഇന്ത്യയില്‍ 20 പേര്‍ക്കാണ്​ ഇതുവരെ സ്​ഥിരീകരിച്ചത്​. ചൊവ്വാഴ്ച ആറുപേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. 14 പേര്‍ക്ക്​ ബുധനാഴ്​ച രോഗം സ്​ഥിരീകരിച്ചു. ഒരു മാസത്തിനിടെ യു.കെയില്‍ നിന്ന്​ 33,000 പേരാണ്​ ഇന്ത്യയിലെത്തിയത്​. ഇവരെല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധ അതിവേഗം പടരുന്നുണ്ട്​. ഡെന്‍മാര്‍ക്ക്​, നെതര്‍ലന്‍ഡ്​സ്​, ആസ്​ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്​, സ്​പെയിന്‍, സ്വിറ്റ്​സര്‍ലന്‍ഡ്​, ജര്‍മനി, കാനഡ, ജപ്പാന്‍, ​െലബനന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും പുതിയ കൊറോണ വൈറസ് വകഭേദം​ സ്ഥിരീകരിച്ചിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...