പ്രതിഷേധ പ്രകടനം നടത്തിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി സിപിഎം പിൻവലിച്ചു. വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിച്ചാൽ മതിയെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പ്രകടനത്തിൽ പങ്കെടുത്തവർ 48 മണിക്കൂറിനകം മറുപടി നൽകണമെന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സ്ഥാനം സംബന്ധിച്ച തർക്കങ്ങളെത്തുടർന്നാണ്  നെഹ്റു ട്രോഫി വാർഡിലെ പ്രവർത്തകർ പരസ്യമായി പാർട്ടി തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയതായി പാർട്ടി നേതൃത്വം മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാൽ ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കിയ നടപടി പിൻവലിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഉൾപ്പാർട്ടി ജനാധിപത്യം പാലിച്ചുകൊണ്ടു മാത്രമേ നടപടി എടുക്കാവൂ എന്ന നിർദേശമാണ് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നൽകിയിരിക്കുന്നത്. പുറത്താക്കപ്പെട്ടവരുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമേ നടപടയിലേയ്ക്ക് പോകാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തെ എടുത്ത നടപടിയിൽനിന്ന് പിന്നോട്ടുപോകാൻ ജില്ലാ നേതൃത്വം തയ്യാറായത്.

നെഹ്റു ട്രോഫി വാർഡിൽനിന്നുള്ള കൗൺസിലറും പാർട്ടിയുടെ മുതിർന്ന നേതാവുമായ കെ.കെ. ജയമ്മയെ ചെയർപേഴ്സൺ ആക്കാത്തതിലുള്ള പ്രതിഷേധമാണ് പ്രകടനത്തിലേക്ക് നയിച്ചത്. ഈ വിഷയം ചർച്ചചെയ്ത ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികളിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പാർട്ടി നേതൃത്വം തീരുമാനം അടിച്ചേൽപ്പിച്ചുവെന്നാണ് നേതാക്കൾ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...