കോതമംഗലത്ത് പാറമടയിൽ വൻതോതിൽ മാലിന്യം തള്ളി ; പിന്നാലെ മീനുകൾ ചത്തുപൊങ്ങി, പരാതിയുമായി നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ പാറമടയിൽ വൻതോതിൽ മാലിന്യം തള്ളിയതായി പരാതി. മാലിന്യം തള്ളിയതോടെ കുടിവെള്ള സ്രോതസുകൾ മലിനമായെന്നും മീനുകൾ ചത്തുപൊങ്ങിയെന്നും നാട്ടുകാർ പറയുന്നു. വാരപ്പെട്ടി പത്താം വാർഡിൽ എട്ടാം മൈൽ – ചെരമ റോഡിൻ്റെ ഭാഗത്തുള്ള പാറമടകൾ കേന്ദ്രീകരിച്ച്‌ വൻതോതിൽ മാലിന്യം തള്ളുന്നതയാണ് പരാതി. വിവിധയിനത്തിൽപ്പെട്ട നൂറുകണക്കിന് മത്സ്യങ്ങൾ കഴിഞ്ഞ ദിവസം ചത്തുപൊങ്ങിയിരുന്നു. ഇത് രാത്രിയുടെ മറവിൽ രാസമാലിന്യം അടക്കം തള്ളിയതോടെയാണെന്നാണ് പ്രദേശവാസികളുടെ പരാതി.

വാരപ്പെട്ടി പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസാണ് ഇവിടെയുള്ള പാറമടകൾ. മറ്റൊരു പാറമടയോട് ചേർന്ന് കഴിഞ്ഞ ദിവസം രാത്രി തള്ളിയ വൻ മാലിന്യശേഖരം വിവാദമായതിനെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടിയിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...