ഈറ്റ ക്ഷാമം രൂക്ഷം ; പൂങ്കാവ് ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

പ്രമാടം : ഈറ്റ കക്ഷാമത്തെ  തുടർന്ന് ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഡിപ്പോ അടച്ചുപൂട്ടൽ ഭീഷണിയിൽ. ജില്ലയിലെ എ ക്ളാസ് ഡിപ്പോയാണിത്. മാസങ്ങളായി ഈറ്റ എത്താതായതോടെ ജീവനക്കാരും കർഷകരും പരമ്പരാഗത തൊഴിലാളികളും ദുരിതത്തിലാണ്. മുന്തിയ ഇനം ഈറ്റയാണ് പൂങ്കാവിൽ ലഭിച്ചിരുന്നത്. ഇതുകൊണ്ട് തന്നെ ആവശ്യക്കാരും ഏറെയാണ്. ജില്ലയ്ക്ക് പുറത്തുനിന്ന് വരെ ആളുകൾ ഇവിടെ എത്തി ഈറ്റ ശേഖരിച്ചിരുന്നു. പൂങ്കാവിലെ ചന്ത ദിവസങ്ങളായ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഈറ്റവ്യാപാരം നടന്നിരുന്നത്. ഈറ്റ ശേഖരണ സ്ഥലം കാടുകയറിയ നിലയിലാണ്. ഇവിടുത്തെ ദിവസ വേതന തൊഴിലാളികൾ മറ്റ് ജോലികൾ തേടി പോയി.

വെറ്റിലക്കൊടി കർഷകർക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വസ്തുവാണ് ഈറ്റ. കൊടി പടർന്ന് തുടങ്ങുന്ന സമയം മുതൽ ഈറ്റ ആവശ്യമാണ്. പടർന്ന് പന്തലിക്കുന്ന കൊടിക്ക് പന്തൽ ഇടുന്നത് പ്രധാനമായും ഈറ്റ ഉപയോഗിച്ചാണ്. ഭൂരിഭാഗം വെറ്റിലക്കൊടിയും പന്തലിൽ കയറാൻ പാകമായവയാണ്. പൂങ്കാവ് ഡിപ്പോയിൽ ലഭിച്ചിരുന്നത് മുന്തിയ ഇനം ഈറ്റ ആയതിനാൽ സമീപ ജില്ലകളിൽ നിന്നും ഇവിടെ കർഷകർ എത്തിയിരുന്നു. പെരിയാർ കടുവാസങ്കേതത്തിന്റെ പരിധിയിൽ വരുന്ന ശബരിമല, ഗൂഡ്രിക്കൽ വന മേഖലയിൽ നിന്ന് ബാംബുകോർപ്പറേഷൻ ശേഖരിക്കുന്ന ഫസ്റ്റ് ക്വാളിറ്റി ഈറ്റയാണ് ഇവിടെയെത്തുന്നത്. കുട്ട, വട്ടി, പരമ്പ്, കൂടകൾ, വിവിധ കരകൗശല വസ്തുകൾ തുടങ്ങിയവ നിർമ്മിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത കുടിൽ വ്യവസായ തൊഴിലാളികളും ദുരിതത്തിലാണ്. ഈ​റ്റ ലഭ്യമല്ലാതായതോടെ മിക്ക കുടുംബങ്ങളുടെ സ്ഥിതിയും ദയനീയമാണ്. പരമ്പരാഗതമായി ഈ​റ്റ ഉല്പാദനങ്ങളിൽ മാത്രം ജോലി നോക്കിയതിനാൽ മിക്കവർക്കും മ​റ്റ് തൊഴിലുകളും അറിയില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...