നാരങ്ങയുടെ അസിഡിക്‌ സ്വഭാവം നിസാരമല്ല ; ഒപ്പം കഴിക്കരുത് ഈ ഭക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

വീടുകളില്‍ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്‌ നാരങ്ങ. ജ്യൂസായും അച്ചാറായും കറികളില്‍ ചേര്‍ത്തുമൊക്കെ നാരങ്ങ ഉപയോഗിച്ച്‌ വരുന്നു. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ഉപയോഗിക്കുന്നത്‌ പ്രതികൂല ഫലങ്ങള്‍ ശരീരത്തില്‍ ഉളവാക്കും. നാരങ്ങയോടൊപ്പം ഉപയോഗിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍ ഇവയാണ്‌.
1. പാലുൽപന്നങ്ങള്‍
പാചകം ചെയ്യുമ്പോള്‍ പാലുൽപന്നങ്ങളില്‍ നാരങ്ങ ചേര്‍ത്താല്‍ അതു പിരിഞ്ഞു പോകും. നാരങ്ങയുടെ അസിഡിക്‌ സ്വഭാവം കൊണ്ടാണ്‌ ഇത്‌. പാലും നാരങ്ങയും ഒരുമിച്ച്‌ കഴിക്കുന്നത്‌ സിട്രിക്‌ ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിലും ഉണ്ടാക്കാം.
2. അമിതമായി എരിവുള്ള ഭക്ഷണം
അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങ കഴിക്കരുത്‌. നാരങ്ങ എരിവിനെ അധികരിപ്പിക്കുന്നതായതിനാല്‍ ഇത്‌ എല്ലാവര്‍ക്കും താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല.
3. റെഡ്‌ വൈന്‍
റെഡ്‌ വൈനും നാരങ്ങയും ഒരുമിച്ച്‌ ചേര്‍ക്കുന്നത്‌ വൈനിന്റെ മണവും രുചിയും നശിപ്പിക്കും.
4. യോഗര്‍ട്ട്‌, മോരിന്‍ വെള്ളം
പാലിനൊപ്പം നാരങ്ങ ചേര്‍ക്കുന്നത്‌ പോലെ തന്നെ പ്രതികൂല ഫലങ്ങള്‍ ഉളവാക്കുന്നതാണ്‌ യോഗര്‍ട്ടിനും മോരിന്‍ വെള്ളത്തിനുമൊപ്പം അതുപയോഗിക്കുന്നത്‌. രുചി നഷ്ടപ്പെടുമെന്ന്‌ മാത്രമല്ല അസിഡിറ്റിയും ഇത്‌ മൂലം ഉണ്ടാകാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...

സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ; തിയേറ്റർ ഉടമകൾക്ക് 15 ദിവസം...

0
തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നത് സംബന്ധിച്ച്...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...