കൊച്ചി : മഞ്ജുവാരിയരെ ഈ മാസം 16ന് വിസ്തരിക്കും. 34-ാം സാക്ഷിയായ മഞ്ജു വാര്യരെ നേരത്തേ വിസ്തരിച്ചിരുന്നു. അന്ന് മഞ്ജു കൂറുമാറിയിരുന്നില്ല. ഇരയ്‌ക്കൊപ്പമാണ് നിന്നത്. മറ്റ് പല സിനിമാക്കാരും നിലപാട് കോടതിയില്‍ മാറ്റി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മഞ്ജുവിന്‍റെമൊഴി ഇനിയും നിര്‍ണ്ണായകാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ചലച്ചിത്രമേഖലയില്‍ നിന്നുള്ള പ്രമുഖരുടെ സാക്ഷിമൊഴികളില്‍ ദിലീപ് പ്രതിരോധത്തിലായിരുന്നു.
സിനിമാക്കാര്‍ തന്നെ എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെടുത്തിയെന്ന് ദിലീപ് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ വിചാരണ സമയത്ത് പലരും മൊഴി മാറ്റി. ഇത് നടിയെ ആക്രമിച്ച കേസിലെ വിചാരണയെ സ്വാധീനിക്കുമോ എന്ന സംശയവുമുണ്ടാക്കി. ഇതിനിടെയാണ് ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തല്‍ എത്തുന്നതും. വീണ്ടും കുറ്റപത്രത്തില്‍ കൂടിചേര്‍ക്കലും പുതിയ തെളിവും എത്തുന്നത്. ഈ സാഹചര്യത്തില്‍ മഞ്ജുവിന്‍റെ പുതിയ മൊഴി നിര്‍ണ്ണായകമാണ്.
ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷന്‍ നല്‍കാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്‍റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നാണ് മഞ്ജു വാര്യര്‍ എപ്പോഴും പറയുന്നത്. ഇതില്‍ വിശ്വാസം അര്‍പ്പിക്കുകയാണ് പ്രോസിക്യൂഷന്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ നടക്കാനിരുന്ന സാക്ഷിവിസ്താരം മാറ്റിയിട്ടുണ്ട്. ഹൈക്കോടതിയില്‍നിന്ന് അന്തിമ അനുമതിയാകാത്തതിനാലാണ് തിരുവനന്തപുരത്ത് നടത്താനിരുന്ന വിസ്താരം മാറ്റിയത്.
ബാലചന്ദ്രകുമാര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് സാക്ഷിവിസ്താരം ഏഴുമുതല്‍ പത്തുവരെ തിരുവനന്തപുരത്ത് നടത്തുന്നത് വിചാരണക്കോടതി അംഗീകരിച്ചിരുന്നു. വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാനുള്ള ബുദ്ധിമുട്ടാണ് ബാലചന്ദ്രകുമാര്‍ കോടതിയെ അറിയിച്ചത്. ഹൈക്കോടതിയുടെ അന്തിമാനുമതിയുടെ അടിസ്ഥാനത്തില്‍ പുതിയ തീയതി തീരുമാനിക്കും.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായി നെടുമ്പാശേരി പോലീസിനും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയിലുണ്ട്. ദിലീപേട്ടനുമായുള്ള എന്‍റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ മേഖലയില്‍നിന്നു പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ഫോണില്‍ നേരിട്ടുകണ്ടു. അക്കാര്യം എന്‍റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു.
ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടായി. അതിന്‍റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വെച്ച് അവളുടെ അച്ഛന്‍ അവളോട് നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു” എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.
ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്‍റെ വീട്ടില്‍നിന്ന് എന്‍റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിര്‍ത്തിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]