അടൂര്‍ : മൈലപ്രായിലെ അനധികൃത വയല്‍ നികത്തലിനെതിരെ നടപടി. ഇത് സംബന്ധിച്ച് അടൂര്‍ ആര്‍.ഡി.ഓയുടെ റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് കൈമാറി. കോഴഞ്ചേരി തഹസീല്‍ദാരുടെ (ഭൂരേഖ) 8/8/2023 ലെ റിപ്പോര്‍ട്ടും പത്തനംതിട്ട കൃഷി ഓഫീസറുടെ 21/9/2023 ലെ റിപ്പോര്‍ട്ടും സഹിതമാണ് തുടര്‍നടപടിക്ക് ആര്‍.ഡി.ഓ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പത്തനംതിട്ട വില്ലേജിൽ വെട്ടിപ്പുറം മുറിയിൽ മുണ്ടുകോട്ടക്കൽ ചാമക്കാലായിൽ വീട്ടിൽ സി.ടി വർഗീസിന്റെ ഉടമസ്ഥതയിലുള്ള സർവ്വേ നമ്പർ 186/10-3 ല്‍ പെട്ട 46334 തണ്ടപ്പേരിലുള്ള 16.19 ആർ നിലം അനധികൃതമായി നികത്തിയതിനെതിരെ പൊതു പ്രവർത്തകനായ അനിൽ കാറ്റാടിക്കലാണ് പരാതിയുമായി നീങ്ങിയത്. മൈലപ്രാ പള്ളിപ്പടിയില്‍ അനധികൃതമായി വയല്‍ നികത്തി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ള ചാമക്കാലായില്‍ സാംകുട്ടിയുടെ അടുത്ത ബന്ധുവാണ് സി.ടി വർഗീസ്. സാംകുട്ടിയുടെ സഹായത്തോടെയാണ് ഇദ്ദേഹം പാടം നികത്തിയതെന്നും പറയുന്നു.
2023 ജൂലൈ മാസം 14 ന് വൈകിട്ട് മുതലാണ് ഇവിടെ അനധികൃതമായി വയല്‍ നികത്താൻ തുടങ്ങിയത്. സമീപവാസികളും പൊതു പ്രവർത്തകരും റവന്യൂ അധികൃതരെയും പോലീസിനെയും അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല അടുത്ത നാലുദിവസങ്ങൾ കൂടി ഇവിടെ മണ്ണ് നിക്ഷേപിച്ച് വയല്‍ പൂര്‍ണ്ണമായി നികത്തുകയും ചെയ്തു. ഈ വയൽ നികത്താൻ അനുമതി നൽകിയിട്ടുണ്ടോ എന്നും അനുമതി ഇല്ലെങ്കിൽ ഇതിനെതിരെ എന്ത് നടപടികൾ സ്വീകരിച്ചു എന്നും ചോദിച്ച് അനിൽ കാറ്റാടിക്കൽ പത്തനംതിട്ട വില്ലേജ് ഓഫീസർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ മാത്രമാണ് നിരോധന ഉത്തരവ് നല്‍കുവാന്‍ റവന്യു വകുപ്പ് തയ്യാറായത്. എന്നാല്‍ ഒരു ഉത്തരവ് നല്‍കിയതില്‍ കവിഞ്ഞ് ഒരു നടപടിയും റവന്യൂ വകുപ്പ് കൈക്കൊണ്ടില്ല. ഇതിനെതിരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും അടൂർ ആർ.ഡി.ഒ ക്കും അനില്‍ കാറ്റാടിക്കല്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടി. അനധികൃതമായി നികത്തിയ നിലം ചതുപ്പ് ആണെന്നും ഈ വസ്തുവിൽ പല ഭാഗത്തും വെള്ളക്കെട്ട് ഉണ്ടെന്നും പത്തനംതിട്ട വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. ദുരന്ത നിവാരണ വകുപ്പ് പ്രകാരം 24 മണിക്കൂറിനുള്ളിൽ നടപടികൾ സ്വീകരിക്കാമെന്നിരിക്കെയാണ് ഇക്കാര്യത്തില്‍ രണ്ടുമാസത്തെ കാലതാമസം മനപൂര്‍വ്വം വരുത്തിയത്.
റവന്യൂ വകുപ്പിലെ ചിലരുടെ ഒത്താശയോടെ പത്തനംതിട്ട നഗരസഭാ പരിധിയിലും സമീപ പ്രദേശമായ മൈലപ്ര വില്ലേജിലും അനധികൃത വയൽ നികത്തൽ വ്യാപകമായി നടന്നുവരികയാണ്. ഇതുമൂലം ചെറിയ മഴക്കുപോലും പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുകയാണ്. മൈലപ്രാ പള്ളിപ്പടി മുതല്‍ ഞുണ്ണുങ്കല്‍ പടി വരെയുള്ള റോഡിന്റെ ഇരുവശവും വ്യാപകമായി വയല്‍ നികത്തിയിട്ടുണ്ട്. വയല്‍ നികത്തിയ സ്ഥലത്ത് ഇവിടെ ഒരു പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. മൈലപ്രാ ചാമക്കാലായില്‍ സാംകുട്ടി ഇവിടെ വന്‍തോതില്‍ വയല്‍ നികത്തി, ഇവിടെ ഒരു ഓഡിറ്റൊറിയവും നിര്‍മ്മിച്ചിട്ടുണ്ട്. വയലില്‍ക്കൂടി ഒഴുകിയിരുന്ന മൈലപ്രാ ചെറിയതോടും നികത്തി വസ്തുവിന്റെ ഭാഗമാക്കി. നികത്തിയ വയല്‍ പൂര്‍വ സ്ഥിതിയില്‍ ആക്കണമെന്നും ചെറിയതോട് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2011 ല്‍ അടൂര്‍ ആര്‍.ഡി.ഓ ഉത്തരവിട്ടിരുന്നു. എന്നാല്‍ റവന്യൂ വകുപ്പിലെ ചിലരുടെ ഒത്താശയോടെ ഈ ഉത്തരവ് പൂഴ്ത്തി വെക്കുകയായിരുന്നു. ഇതിനെതിരെ കേരളാ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും അനില്‍ കാറ്റാടിക്കല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന മലയാളത്തിലെ ഒരു പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആണ് പത്തനംതിട്ട മീഡിയ (www.pathanamthittamedia.com). പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ലോകമെമ്പാടുമുള്ള വാര്‍ത്തകള്‍ ഓരോ നിമിഷവും പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. രാവിലെ 4 മണി മുതല്‍ രാത്രി 12 മണി വരെ 200 ലധികം വാര്‍ത്തകള്‍ ഇപ്രകാരം തികച്ചും സൌജന്യമായി നിങ്ങള്‍ക്ക് വായിക്കാം. മറ്റ് ചാനലുകളിലെപ്പോലെ പരസ്യത്തിന്റെ അതിപ്രസരം ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. ഗോസിപ്പ് വാര്‍ത്തകള്‍ ഇല്ലെന്നു മാത്രമല്ല വാര്‍ത്തകളുടെ ഭാഷാശുദ്ധിയും ഞങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് പോകുന്നു. നിയമപരവും ആധികാരികവുമായ വാര്‍ത്തകള്‍ മാത്രമാണ് പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 52 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വാര്‍ത്തകള്‍ വായിക്കുന്നതിന് www.pathanamthittamedia.com കയറുക. കൂടാതെ എല്ലാ വാര്‍ത്തകളുടെയും ലിങ്കുകള്‍ അപ്പപ്പോള്‍ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ലഭിക്കും. ഫെയ്സ് ബുക്ക് ലൈവുകളും യു ട്യൂബ് വീഡിയോകളും ഈ ഗ്രൂപ്പില്‍ ലഭിക്കും. ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരാം. https://chat.whatsapp.com/F4LVvZmdRin00ly3mDMD1k
നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം. വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഈ പോസ്റ്റ് മറ്റുള്ള ഗ്രൂപ്പുകളിലേക്ക് കൂടി ഷെയര്‍ ചെയ്‌താല്‍ കൂടുതല്‍ പേര്‍ക്ക് ഉപകാരമാകും.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































