അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന് അധിക ബോട്ടുകൾ കൊല്ലത്തു നിന്നും രണ്ട് എണ്ണം ആലപ്പുഴയിൽ നിന്നും ആറന്മുളയിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന ജലനിരപ്പിനെക്കാള്‍ അഞ്ച് അടിയിലേറെ വെള്ളം 11 മണിക്ക് ഉയര്‍ന്നിട്ടുണ്ട്. പമ്പാ നദിയിലും ജലനിരപ്പ്‌ ഉയരുകയാണ്. റാന്നിയില്‍ മിക്ക സ്ഥലത്തും വെള്ളം കയറി. ഇട്ടിയപ്പാറ, മാമ്മുക്ക് എന്നീ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. കോന്നിയിലെ താഴ്ന പ്രദേശത്തുള്ള റോഡുകളും വെള്ളത്തിലാണ്. എന്നാല്‍ അത്തിക്കയം, പെരുനാട്‌ ഭാഗങ്ങളില്‍ ജലനിരപ്പ്‌ കുറയുകയാണ്. പൊതുവേ തെളിഞ്ഞ കാലാവസ്ഥയും പത്തനംതിട്ടയില്‍ അനുഭവപ്പെടുന്നുണ്ട്.

ആറന്മുള മണ്ഡലത്തിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ് പമ്പാനദിയുടെ കരയിലെ ആറന്മുള സത്രക്കടവ്. ഇവിടെ റോഡില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്. പല വീടുകളിലും ആളുകള്‍ കുടുങ്ങിയിട്ടുണ്ട്. ജലനിരപ്പ്‌ ഉയരുന്നത് ഏറെ ആശങ്കയുയര്‍ത്തുന്നുണ്ടെന്ന് എം.എല്‍.എ അബിന്‍ വര്‍ക്കി കോടിയാട്ട്‌ പറഞ്ഞു. അധിക സംവിധാനങ്ങൾ ആറന്മുളയ്ക്ക് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഫയർ ഫോഴ്സിന്റെ മൂന്ന് അധിക ബോട്ടുകൾ കൊല്ലത്തു നിന്നും രണ്ട് എണ്ണം ആലപ്പുഴയിൽ നിന്നും ആറന്മുളയിലേക്ക് ഉടന്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...