കായംകുളം എംഎസ്എം കോളേജിനെതിരെ നടപടിയെടുക്കാൻ കേരള സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിലെ എംകോം ഡിഗ്രി റദ്ദുചെയ്യുന്നത് കേരള സര്‍വകലാശാലയുടെ പരിഗണനയില്‍. എസ്എഫ്ഐ നേതാവിന് വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനമാക്കി എംകോം പ്രവേശനം നല്‍കിയതില്‍ കായംകുളം എംഎസ്എം കോളജിനോട് വീണ്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കേരള സര്‍വകലാശാല രേഖാമൂലം നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് കോളജിനെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കും. എസ്എഫ്ഐ നേതാവ് നിഖില്‍തോമസിന് വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ എംകോമിന് പ്രവേശനം നല്‍കിയ കായംകുളം എംഎസ്എം കോളജിനെതിരെ ശക്തമായ നടപടിയാണ് കേരള സര്‍വകലാശാല ആലോചിക്കുന്നത്.

കോളേജില എംകോം കോഴ്സ് നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെ പരിഗണനയിലാണ്. അടുത്ത സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം എംഎസ്എം കോളേജ് നല്‍കിയ റിപ്പോര്‍ട്ട് സ്വീകരിക്കാനാവില്ലെന്ന നിലപാടിലാണ് കേരള സര്‍വകലാശാല. അതേ കോളേജില്‍പഠിച്ച് ബികോമിന് തോറ്റ നിഖില്‍ മറ്റൊരു സര്‍വകലാശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി വന്നപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല എന്ന വിശദീകരണം ബാലിശമാണ്. വകുപ്പുമേധാവിയും പ്രിന്‍സിപ്പലും വിരമിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നതും അംഗീകരിക്കില്ല. 2017 മുതല്‍ 2022 വരെ കോളേജില്‍ ജോലിചെയ്ത എല്ലാ അധ്യാപകരുടെയും വിവരങ്ങള്‍ റജിസ്ട്രാര്‍ ആവശ്യപ്പെട്ടു. അഡ്മിഷന്‍ കമ്മറ്റിയുടെ വിശദാംശങ്ങളും ചോദിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...