കോഴിക്കോട് : എല്‍.ജെ.ഡി വിമതര്‍ക്കെതിരെ നടപടി. ജനറല്‍ സെക്രട്ടറി വി.സുരേന്ദ്രന്‍ പിള്ളയെ സസ്പെന്‍ഡ് ചെയ്തു. ഷെയ്ഖ് പി.ഹാരിസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. സെക്രട്ടറിമാരായ അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെയും തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കി.
നാലാം തീയതി ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ തുടര്‍ നടപടിയെടുക്കാനും ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചു. കെ.പി മോഹനനും വര്‍ഗീസ് ജോര്‍ജുമടക്കം 26 ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. തന്നെ സസ്പെന്‍ഡ് ചെയ്യാന്‍ ശ്രേയാംസ് കുമാറിന് അധികാരമില്ലെന്നും തുടര്‍ നടപടി ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും വി.സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു.