കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1998 ഗ്രാം സ്വര്‍ണവും വിദേശ കറന്‍സികളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 1998 ഗ്രാം സ്വര്‍ണവും വിദേശ കറന്‍സികളും എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് പിടികൂടി. മലപ്പുറം സ്വദേശി മങ്കരതൊടി മുജീബ് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാള്‍ സ്വര്‍ണം ചതുര കഷ്ണങ്ങള്‍ ആക്കി മുറിച്ച്‌ ബ്ലൂടൂത്ത് സ്പീക്കറിന്റെ  ബാറ്ററി റീ ചാര്‍ജ് ചേംബറില്‍ ഒളിപ്പിച്ചാണ് കടത്താന്‍  ശ്രമിച്ചത്. ആകെ 12 കഷ്ണങ്ങള്‍ ആയി മുറിച്ച്‌ സൂക്ഷിച്ച സ്വര്‍ണത്തിന്റെ  തൂക്കം 1998 ഗ്രാം ആണ്. 98 ലക്ഷം രൂപയാണ് ഇതിന്റെ  മൂല്യം കണക്കാക്കുന്നത്. ദുബായില്‍ നിന്ന് വന്ന FZ 8743 വിമാനത്തിലെ യാത്രക്കാരന്‍ ആണ് മുജീബ്.

ഷാര്‍ജയില്‍ നിന്ന് വന്ന നാല് യാത്രക്കാര്‍ ആണ് വിദേശ കറന്‍സിയുമായി പിടിയില്‍ ആയത്. പിടിച്ചെടുത്ത വിദേശ കറന്‍സികളുടെ മൂല്യം 36 ലക്ഷം രൂപ വരും. കോഴിക്കോട് പാറക്കടവ് സ്വദേശി നങ്കടിയില്‍ മുഹമ്മദ് അനസ്, മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി കറുത്തേടത്ത് മുഹമ്മദ് മുഷ്താഖ്, മലപ്പുറം ചേലേമ്പ്ര സ്വദേശി വടക്കേക്കര റഷീദ്, കോഴിക്കോട് പഴൂര്‍ സ്വദേശി വയോലി യാസിര്‍ അഹമ്മദ് എന്നിവരില്‍ നിന്നാണ് വിദേശ കറന്‍സികള്‍ പിടികൂടിയത്.

മുഹമ്മദ് അനസില്‍ നിന്നും 14,61,561 രൂപ മൂല്യമുള്ള വിദേശ കറന്‍സി ആണ് പിടിച്ചെടുത്തത്. ഇതില്‍ 100 ഡോളര്‍ 50 എണ്ണം ഉണ്ട്. ബാക്കി പണം സൗദി റിയാല്‍ ആണ്. മുഹമ്മദ് മുഷ്താഖ് 5,63,961 രൂപ മൂല്യം ഉള്ള റിയാലും റഷീദിന്റെ പക്കല്‍ നിന്നും 11,05,846 രൂപ മൂല്യം വരുന്ന റിയാലും കണ്ടെടുത്തു. 4,76,850 രൂപ മൂല്യം വരുന്ന റിയാല്‍ ആണ് യാസിര്‍ അഹമ്മദിന്റെ  കൈവശം ഉണ്ടായിരുന്നത്. ഷാര്‍ജയില്‍ നിന്നുള്ള IX 353 വിമാനത്തിലെ യാത്രക്കാര്‍ ആണ് മുഹമ്മദ് മുഷ്താഖും, റഷീദും, യാസിര്‍ അഹമ്മദും. ഷാര്‍ജയില്‍ നിന്നുള്ള G9 488 വിമാനത്തില്‍ ആണ് അനസ് കരിപ്പൂരില്‍ ഇറങ്ങിയത്.

സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ കറന്‍സിയുടെ മൂല്യം 20 ലക്ഷം രൂപക്കു മുകളിലാണെങ്കില്‍ മാത്രമാണ് അറസ്റ്റ് നടപടികളിലേക്ക് കടക്കുക. ഇവര്‍ ഇതിന്റെ പിഴ പിന്നീട് അടക്കണം. സ്വര്‍ണം കടത്തിയ മുജീബിന്റെ  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയച്ചു. പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ  മൂല്യം ഒരു കോടിക്ക് മുകളില്‍ ആയെങ്കില്‍ മാത്രമേ പ്രതിയെ റിമാന്‍ഡ് ചെയ്യൂ.

ഡെപ്യൂട്ടി കമ്മീഷണര്‍ ഡോക്ടര്‍ ശ്രീജു എസ് എസിന്റെ  നേതൃത്വത്തില്‍ സൂപ്രണ്ട് മാരായ പ്രമോദ് കുമാര്‍,  സവിത, റഫീഖ് ഹസ്സന്‍, ഇന്‍സ്പെക്ടര്‍മാരായ സന്ദീപ് നൈന്‍, ശശിധരന്‍ ടി വി, രാജീവ് കെ , ധന്യാ കെ പി , പരിവേഷ് കുമാര്‍ സ്വാമി , ആന്‍റണി സിസി, രാഹുല്‍ ടി രാജ് , സനിത് കുമാര്‍ കെ. ടി എന്നിവര്‍ ആണ് പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...