ബീഫ് പാകം ചെയ്തെന്നാരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: ബീഫ് പാകം ചെയ്തെന്നാരോപിച്ച് വിദ്യാർത്ഥികൾക്കെതിരെ നടപടി. ഒഡീഷയിലെ പരാല മഹാരാജ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് ഏഴ് വിദ്യാർത്ഥികളെ പുറത്താക്കി. പുറത്താക്കപ്പെട്ട വിദ്യാർത്ഥികളിൽ ഒരാൾക്ക് 2,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. സംഭവത്തെ തുട‍ർന്ന് സ്ഥലത്ത് സംഘ‌‍ർഷാവസ്ഥ ഉടലെടുക്കുകയും അധികൃതരുടെ ആവശ്യപ്രകാരം കോളേജിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു. സെപ്റ്റംബർ 11ന് രാത്രിയിലാണ് സംഭവം ഉണ്ടായത്. ചില വിദ്യാ‍ർത്ഥികൾ ഹോസ്റ്റലിൽ ബീഫ് പാകം ചെയ്തു എന്നാരോപിച്ച് ഒരു കൂട്ടം വിദ്യാ‍ർത്ഥികൾ അധികൃത‍ർക്ക് പരാതി നൽകുകയായിരുന്നു. ബീഫ് പാകം ചെയ്തത് പല വിദ്യാർത്ഥികൾക്കും അസ്വസ്ഥത ഉണ്ടാക്കിയെന്നും അതിനാൽ‌ കർശന നടപടി എടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഇതിന് പിന്നാലെയാണ് ഏഴ് വിദ്യാർത്ഥികളെ പുറത്താക്കിക്കൊണ്ട് കോളേജ് അധികൃത‍ർ ഉത്തറവിറക്കിയത്.

ഹോസ്റ്റൽ ചട്ടങ്ങളും സ്ഥാപനത്തിൻ്റെ പെരുമാറ്റച്ചട്ടവും ലംഘിച്ചതിനാലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോളേജ് അധികൃത‍ർ ഔദ്യോഗിക അറിയിപ്പിലൂടെ വ്യക്തമാക്കി. വിവാദം ഉയർന്നതിന് പിന്നാലെ ബജ്‌റംഗ്ദളിൻ്റെയും വിശ്വഹിന്ദു പരിഷത്തിൻ്റെയും പ്രവ‍ർത്തക‍ർ വിദ്യാർഥികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കോളേജ് സന്ദർശിച്ചത് വിവാദമായിരുന്നു. വിദ്യാർത്ഥികൾ ബീഫ് കഴിച്ചെന്നും കോളേജിലെ മറ്റ് ചില വിദ്യാർത്ഥികൾക്ക് ഇത് വിളമ്പിയെന്നും ചൂണ്ടിക്കാട്ടി വിഎച്ച്പി പ്രവർത്തക‍ർ ഗോപാൽപൂർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തതായാണ് റിപ്പോർട്ട്. അതേസമയം, ഹോസ്റ്റലിൽ ബീഫ് കഴിക്കരുതെന്നോ പാചകം ചെയ്യരുതെന്നോ നിയമാവലിയില്‍ പറഞ്ഞിട്ടില്ലെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...