എ എം എം എ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ നടപടിക്ക് സാധ്യത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : താരസംഘടനയായ എ എം എം എ യിൽ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് അവർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾ ഈ വിഷയം ശക്തമായി ഉന്നയിക്കും. കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയുമായി ബന്ധപ്പെട്ട് ഒരു എക്സിക്യൂട്ടീവ് അംഗത്തിന്റെ ഭർത്താവിന് കരാർ നൽകി വൻതുക വെട്ടിച്ചുവെന്നാണ് പ്രധാന ആരോപണം. കൂടാതെ സംഗീത പരിപാടികൾ, കാറ്ററിങ് എന്നിവയുടെ പേരിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി എക്സിക്യൂട്ടീവ് അംഗങ്ങൾ തന്നെ ആരോപിക്കുന്നു.

ഗ്രൂപ്പ് പോര് നടത്തി അംഗങ്ങളെ ഓരോരുത്തരെയായി പുറത്താക്കാനാണ് കുക്കു പരമേശ്വരൻ ശ്രമിക്കുന്നതെന്നും പരാതിയുണ്ട്. എന്നാൽ ബൈലോ പ്രകാരം പരമാധികാരമുള്ള ജനറൽ സെക്രട്ടറി എന്ന നിലയിൽ കുക്കു പരമേശ്വരൻ ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. അമ്മയിലെ തർക്കങ്ങൾ സംഘടനയ്ക്ക് പുറത്തേക്ക് വളരുന്ന കാഴ്ചയാണ് നടി അൻസിബയുടെ തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. നടനും എക്സിക്യൂട്ടീവ് അംഗവുമായ ടിനി ടോമിനെതിരെ നിയമപരമായി നീങ്ങാനാണ് അൻസിബയുടെ തീരുമാനം. തന്നെ ‘ജിഹാദി’ എന്ന് വിളിച്ചുവെന്നും മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്ന് പറഞ്ഞ് പരത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ കേസ് നൽകുന്നത്. പരാതി നിലനിൽക്കുമെന്നാണ് അൻസിബയ്ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...