ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി പരാതി. കാസർഗോഡ് കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി ഉയർന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ സമീപിച്ചെന്നാണ് കണ്ടെത്തൽ. ഇവിഎം ഹാക്ക്‌ ചെയ്ത് തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാം എന്നായിരുന്നു വാഗ്ദാനം. കാസർഗോഡ്, ഉദുമ മണ്ഡലങ്ങളിൽ നിന്ന് പണം നൽകിയെന്നും പരാതിയിൽ പറയുന്നു. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന് യുഡിഎഫ് ജില്ലാ കമ്മിറ്റി പരാതി നൽകി. ചൊവ്വാഴ്ച്ച നടന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്തതായാണ് വിവരം. അതേസമയം ആരോപണം നിഷേധിച്ച് കോൺ​ഗ്രസ് നേതവ്. ആരോപണം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കല്ലട്ര മാഹിൻ ഹാജിയെയും, എകെഎം അഷ്‌റഫിനെയും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദുമയിലെ ചീഫ് ഏജന്റ് എന്ന നിലയിൽ കെ നീലകണ്ഠനെ സ്ഥിരം ബന്ധപ്പെട്ടിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്ന് മൂന്ന് സ്ഥാനാർത്ഥികൾ വ്യക്തമാകട്ടെയെന്നും ഇങ്ങനെയൊരു പരാതിയുള്ളതായി അറിയില്ലെന്നും കോൺ​ഗ്രസ് നേതാവ് പറഞ്ഞു. ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തന്നെ പരിഗണിച്ചു എന്ന വിവരം പുറത്തുവന്നിരുന്നു. അത് തടയാനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ഈ ഉമ്മാക്കി കാണിച്ച് തന്നെ തടയാനാവില്ല. പാർട്ടി തീരുമാനിച്ചാൽ ആ സ്ഥാനം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടന രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് ഇവിടെ വിഴിപ്പലക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...