കോന്നി സി.എഫ്.ആര്‍.ഡി.കോളേജിലെ ജല സംഭരണിയില്‍ പാമ്പും ഉടുമ്പും ചത്ത്‌ കിടന്ന സംഭവത്തില്‍ നടപടി വേണം ; എ.ഐ.എസ്.എഫ്

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി സി.എഫ്.ആര്‍.ഡി കോളേജിലെ ജലസംഭരണിയിൽ ഉടുമ്പും പാമ്പും ചത്തുകിടന്ന സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  എ.ഐ.എസ്.എഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് അധികൃതര്‍ക്ക് നിവേദനം നല്‍കി. എ.ഐ.എസ്.എഫ് ജില്ലാ കമ്മറ്റി അംഗം അമല്‍ തണ്ണിത്തോട്, കോന്നി മണ്ഡലം പ്രസിഡന്റ് ജോബിന്‍ ജോസ്, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് വിനീത് കോന്നി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.

പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും എ.ഐ.എസ്.എഫ് കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ നിവേദക സംഘത്തിന് ഉറപ്പു നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...