നിക്ഷേപങ്ങള്‍ തിരികെ നൽകാനാകാത്ത സഹകരണ സംഘങ്ങൾ പൂട്ടാൻ നടപടി വേണം ; സര്‍ക്കാരിനോട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിക്ഷേപങ്ങൾ തിരികെ നൽകാൻ കഴിയാത്ത സഹകരണ സംഘങ്ങൾ അടച്ചുപൂട്ടുന്നതിൽ സർക്കാർ വ്യക്തമായ നടപടികൾക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനാണ് ഉത്തരവാദിത്വമെന്ന് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ മൈലപ്ര, കുമ്പളാംപൊയ്ക സഹകരണ സംഘങ്ങൾക്കെതിരെ നിക്ഷേപകർ നൽകിയ അപ്പീലുകൾ പരിഗണിക്കുകയായിരുന്നു കോടതി.
സംഘങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളുടെ വിവരങ്ങൾ നൽകാൻ എൻഫോഴ്സസ്മെൻ്റ് ഡയറക്‌ടറേറ്റിനോടും നിർദ്ദേശിച്ചു. തുടർനടപടികളിൽ കോടതിയെ സഹായിക്കാൻ അഡ്വ.ഡി.കിഷോറിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു.

ഹർജിയിൽ പറയുന്ന സൊസൈറ്റികൾ സർക്കാർ ആവിഷ്‌കരിച്ച പുനരുദ്ധാരണ സ്കീം പ്രകാരമുള്ള സഹായത്തിന് അർഹരല്ലെന്ന് കോടതി വിലയിരുത്തി. അതിനാൽ സ്കീമിൽ നിന്ന് ലഭിക്കുന്ന സഹായത്തിന്‍റെ അടിസ്ഥാനത്തിൽ നിക്ഷേപം തിരികെ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് സറ്റേ ചെയ്തു. സ്കീമിൽ നിന്ന് സഹായം തേടി 18 സംഘങ്ങളാണ് അപേക്ഷ നൽകിയിരിക്കുന്നതെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാർ അറിയിച്ചു. ഇതിൽ ഏഴ് അപേക്ഷകൾ മാത്രമാണ് ശരിയായ നടപടിക്രമങ്ങൾ പാലിച്ച് സമർപ്പിച്ചിട്ടുള്ളത്. ഇവയുടെ വിവരങ്ങൾ ഒരാഴ്‌ചയ്ക്കകം അറിയിക്കാൻ കോടതി നിർദ്ദേശിച്ചു. നിക്ഷേപകർക്ക് എത്രരൂപ തിരികെ നൽകാനുണ്ട് എന്നതടക്കം വ്യക്തമാക്കണം. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ ഇവ അടച്ചുപൂട്ടുന്നതിനായി സ്വമേധയ ലിക്വിഡേറ്ററെ നിയമിക്കുമെന്നും വ്യക്തമാക്കി. സംഘങ്ങളുടെ ആസ്‌തികൾ കണ്ടുകെട്ടി നിക്ഷേപകർക്ക് തുക തിരികെ നൽകുന്നതടക്കമുള്ള സാദ്ധ്യതയാണ് കോടതി പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 20 സംഘങ്ങൾ നടപടി നേരിടുന്നുണ്ടെന്ന് എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...