എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ നടപടി ; 10 പേരെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാർഥിയേയും പിന്തുണച്ച സംസ്ഥാന പ്രവർത്തക സമിതി അംഗം ഉൾപ്പെടെയുള്ളവരെയും സസ്പെൻഡ് ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ കെ നാസറിനെയാണ് സസ്‌പെൻഡ് ചെയ്തത്. വിമത സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയതിനാണ് നടപടി. കളമശ്ശേരി നഗരസഭയിലെ വിമത സ്ഥാനാർഥി പി എ അനസിനെയും സസ്‌പെൻഡ് ചെയ്തു. ജില്ലയിൽ വിമത നീക്കത്തിൽ ഇതുവരെ 10 പേർക്കെതിരെ നടപടിയെടുത്തു. മത്സരചിത്രം തെളിഞ്ഞതോടെ വിമതർക്ക് എതിരായ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് പാർട്ടികൾ.

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പി ഇന്ദിരയ്ക്ക് എതിരെ പയ്യാമ്പലത്ത് മത്സരിക്കുന്ന മഹിളാ കോൺഗ്രസ് നേതാവ് കെ എൻ ബിന്ദുവിനെയും ഭർത്താവും ബൂത്ത്‌ പ്രസിഡന്റുമായ രഘൂത്തമനെയും കോൺഗ്രസ്‌ പുറത്താക്കി. കാസർഗോഡ് മുൻ ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനെ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെൻഡ് ചെയ്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ ആരോപണം ഉന്നയിച്ച തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ടി എ ആന്റോയ്ക്കും കിട്ടി സസ്പെൻഷൻ .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...