ആക്രമണകാരികളായ വളർത്തുനായകളുടെ വിൽപ്പന നിരോധിച്ച നടപടി ; വൻ പ്രതിസന്ധിയിൽ പെറ്റ് ഷോപ്പുകളും ഫാം ഉടമകളും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ആക്രമണകാരികളായ വളർത്തുനായ ഇനങ്ങളുടെ വിൽപ്പന കേന്ദ്രസർക്കാർ നിരോധിച്ചതോടെ പ്രതിസന്ധിയിലായി ജില്ലയിലെ പെറ്റ് ഷോപ്പുകളും ഫാം ഉടമകളും ഡോഗ് ബ്രീഡർമാരും. നിലവിലുള്ളവയെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈരംഗത്തുള്ളവർ.23 ഇനങ്ങളിൽപ്പെട്ട നായ്ക്കളെയാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. ഇവയിൽ ജില്ലയിൽ ഏറ്റവും കൂടുതലുള്ളത് റോട്ട് വീലർ ഇനത്തിൽപ്പെട്ട നായകളാണ്. പിറ്റ് ബുൾ, അമേരിക്കൻ ബുൾഡോഗ്, ഡോഗോ അർജന്റിനോ തുടങ്ങയവ ഉണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. ജില്ലയിലെ പല പെറ്റ് ഷോപ്പുകളുടെയും ബ്രീഡർമാരുടെയും വരുമാനത്തിന്റെ നല്ലഭാഗവും റോട്ട് വീലർ ഇനത്തിന്റെ വിൽപ്പനയും പ്രജനനവുമാണ്.

കൊല്ലം മങ്ങാടുള്ള ഒരു ബ്രീഡറുടെ കൈയിൽ നിലവിൽ പതിനഞ്ചോളം റോട്ട് വീലർ നായ്ക്കളുണ്ട്. ഇതിൽ പലതിനെയും വലിയ തുക ചെലവാക്കി പുറത്തുനിന്ന് ഇറക്കുമതി ചെയ്തവയാണ്. വിറ്റാൽ നല്ല വിലകിട്ടുമെന്ന പ്രതീക്ഷയിലാണ് പല ബ്രീഡർമാരും പെറ്ര് ഷോപ്പുകളും ഇവയെ വാങ്ങുന്നത്. ഒരു നായയെ ഇത്തരത്തിൽ പുറം രാജ്യത്തുനിന്ന് കൊണ്ടുവരാൻ മൂന്ന് ലക്ഷം രൂപവരെ ചെലവാകുമെന്ന് ബ്രീഡർമാർ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....