ഇംഗ്ളീഷ് തസ്തിക നിർണയം ഊർജിതമാക്കി വിദ്യാഭ്യാസവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇംഗ്ലീഷ് ഭാഷാവിഷയമായി കണക്കാക്കി പ്രത്യേക അദ്ധ്യാപകരെ നാലാഴ്‌ചയ്‌ക്കകം നിയമിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇംഗ്ലീഷ് തസ്തികനിർണയം ഊർജിതമാക്കി വിദ്യാഭ്യാസവകുപ്പ്. കോർ വിഷയങ്ങളിൽ നിന്ന് മാറ്റി ഇംഗ്ലീഷിനെ ഭാഷയായി കണക്കാക്കി തസ്തിക നിർണയിക്കണമെന്ന് 2021 ഓഗസ്റ്റ് 10നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാർ ഇതു നടപ്പാക്കാത്തതിനാൽ ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടു. തുടർന്നാണ് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വീണ്ടും കോടതി ഉത്തരവുണ്ടായത്. ഒക്ടോബർ വരെ സർക്കാർ സമയം ചോദിച്ചിരുന്നു.

വീണ്ടും വൈകിപ്പിച്ചാൽ കോടതിയലക്ഷ്യമാകുമെന്നതിനാൽ 639 തസ്തികകളിൽ താത്കാലിക നിയമനത്തിന് മന്ത്രിസഭ തീരുമാനിച്ചു. സ്ഥിരനിയമനത്തിന് ഉദ്യോഗാർത്ഥികൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സ്‌കൂൾ ഏകീകരണം നിശ്ചയിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തസ്തിക ക്രമീകരിക്കേണ്ടതിനാലാണ് താത്കാലിക നിയമനമെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം. ഇംഗ്ലീഷ് അദ്ധ്യാപകരില്ലാത്ത സ്‌കൂളുകളിൽ സ്ഥിരം തസ്തിക വേണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. വീണ്ടും നാലാഴ്ച കൂടി അനുവദിച്ചാണ് 14ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇനി സമയം നീട്ടില്ലെന്നും കോടതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...