മണിമലയാറ്റിലെ തോണ്ടറക്കടവിന് സമീപമുളള മൺപുറ്റ് നീക്കാൻ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മണിമലയാറ്റിലെ തോണ്ടറക്കടവിന് സമീപമുളള മൺപുറ്റ് നീക്കാൻ നടപടി. ചെറുകിട ജലസേചനവകുപ്പ് ഇതിനായി ഇ-ടെൻഡർ വിളിച്ചു. ‘ടേൺ കീ’ അടിസ്ഥാനത്തിലാണ് മൺപുറ്റ് നീക്കുന്നത്. കരാർ എടുക്കുന്നവർ അവരുടെ ചുമതലയിൽ കൂന നീക്കുകയും മണ്ണിന്റെ അളവ് കണക്കാക്കി സർക്കാരിലേക്ക് പണം അടയ്ക്കുകയും വേണം. ഒരുഖനമീറ്റർ മണ്ണിന് കൂടുതൽ തുക നൽകുന്നവർക്കാണ് കരാർ ലഭിക്കുക. 30-ന് ടെൻഡർ ഉറപ്പിക്കും. എം.സി. റോഡിലെ തോണ്ടറപ്പാലത്തിന് പടിഞ്ഞാറുവശത്താണ് നദിക്കുനടുവിലായി ചിറപോലെ രൂപപ്പെട്ടുകിടക്കുന്നത്. വളരെ വർഷങ്ങൾക്ക് മുന്നേ സ്വാഭാവികമായി രൂപപ്പെട്ടതാണ് ചിറ. ചീങ്കക്കല്ലുകളും മണലും മണ്ണും അടിഞ്ഞിട്ടുണ്ട്.

ചിറയ്ക്ക് മുകളിൽ ചെറിയമരങ്ങളും വളർന്നിട്ടുണ്ട്. മരത്തിൽ ധാരാളം പക്ഷികളും കൂട് കൂട്ടിയിട്ടുണ്ട്. സാമൂഹികവനവത്കരണവിഭാഗം മുമ്പ് കൊറ്റില്ലമായി തുരുത്തിനെ പ്രഖ്യാപിച്ചിരുന്നു. അടുത്തകാലത്താണ് തുരുത്ത് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നതെന്ന വാദം ഉയർന്നത്. തുരുത്തുള്ളതിനാൽ കുറ്റൂരിന്റെ ഒരുഭാഗത്ത് വെള്ളം കൂടുതൽ ഉയരുന്നുവെന്ന് പരാതി ഉണ്ടായിരുന്നു. എന്നാൽ വെള്ളപ്പൊക്കകാലത്ത് തുരുത്തിന് മുകളിലൂടെയാണ് ജലം ഒഴുകുന്നത്. ഒഴുകിവരുന്ന മരക്കാലുകൾ തുരുത്തിലെ മരങ്ങളിൽ തട്ടിനിന്ന് മാലിന്യകേന്ദ്രമായി മാറുന്നെന്ന പരാതിയുമുണ്ട്. ഒരുവർഷം മുമ്പ് തുരുത്തിന്റെ മുകൾഭാഗം ഒരടിയോളം താഴ്ത്തി നീക്കംചെയ്യാൻ പദ്ധതി ഇട്ടിരുന്നു. വേനൽക്കാലത്തെ താഴ്ന്ന ജലനിരപ്പിന്റെ സമയം കണക്കാക്കിയാണ് മുകൾഭാഗം നീക്കംചെയ്യാൻ നിശ്ചയിച്ചത്. 10 ലക്ഷം രൂപയുടെ പദ്ധതിയാണ് നിർദേശിക്കപ്പെട്ടതെങ്കിലും ഫണ്ടില്ലാഞ്ഞതിനാൽ നടപ്പായില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

0
കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...