നടി അന്‍സിബയോട് ചോദ്യവുമായി ആക്ടിവിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ‘അമ്മ’ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയില്‍ നിന്ന് രാജിവെച്ച് നിയമപോരാട്ടം നടത്തുന്ന നടി അന്‍സിബയോട് ചോദ്യവുമായി ആക്ടിവിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ‘അതിജീവിതയെ എന്തുകൊണ്ട് അമ്മയിലേക്ക് തിരിച്ചു കൊണ്ടുവന്നില്ല’ എന്ന് അന്‍സിബ ശ്വേതാ മേനോനോട് ചോദ്യമുന്നയിച്ചിരുന്നു. ഇക്കാര്യം എന്തുകൊണ്ട് അന്‍സിബ ഇത്രയും കാലം ചോദിച്ചില്ലെന്നാണ് ഭാഗ്യലക്ഷ്മി ഉന്നയിക്കുന്നത്.അതിജീവിത ‘അമ്മ’യില്‍ നിന്ന് പോയിട്ട് ഒമ്പത് വര്‍ഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവള്‍ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്. പലതും അറിയാമായിരുന്നിട്ടും സഹപ്രവര്‍ത്തകര്‍ ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയില്‍.

അന്നും അന്‍സിബ ഈ സംഘടനയില്‍ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുന്‍പുള്ള കമ്മിറ്റിയിലും അന്‍സിബ അംഗമായിരുന്നല്ലോ? എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല? അതെല്ലാം പോട്ടെ, വ്യക്തിപരമായി ആ സഹപ്രവര്‍ത്തകയെ നിങ്ങള്‍ പോയി കണ്ടോ? സംസാരിച്ചോ? -ഭാഗ്യലക്ഷ്മി ചോദിക്കുന്നു.ഇന്ന് ‘നിങ്ങളോടൊപ്പം’ ആരെങ്കിലും നില്‍ക്കുന്നുണ്ടെങ്കില്‍ അത് എതിരാളി ഉന്നതനല്ലാത്തതുകൊണ്ടാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. നിങ്ങളുടെ എതിരെ നില്‍ക്കുന്നത് ശക്തനായ സ്വാധീനമുള്ള, ഫാന്‍സ് ഉള്ള ഒരാള്‍ ആയിരുന്നെങ്കില്‍ ആരും നിങ്ങളോടൊപ്പം നില്‍ക്കില്ല. നിങ്ങളുടെ പോരാട്ടമെങ്കിലും വിജയിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു -ഭാഗ്യലക്ഷ്മി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...