നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : അമച്വര്‍ നാടകവേദിയിലെ നിറസാന്നിധ്യവും നടനും സംവിധായകനുമായ അഹമ്മദ് മുസ്ലിം അന്തരിച്ചു. പ്രശസ്ത നാടക 64 വയസ്സായിരുന്നു. ഇന്ന് രാവിലെ 7.30-നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. മൃതദേഹം സ്വദേശമായ കരുനാഗപ്പള്ളിയിലേക്കു കൊണ്ടുപോകും.

ശാസ്താംകോട്ട ഡി ബി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദിനെ ജി ശങ്കരപ്പിള്ളയാണ് നാടകവേദിയിലേക്ക് കൈപ്പിടിച്ചത്. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ രണ്ടാം ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു അഹമ്മദ് മുസ്ലിം. നടനും എഴുത്തുകാരനുമായി പി ബാലചന്ദ്രന്‍, സംവിധായകന്‍ ശ്യാമപ്രസാദ് എന്നിവര്‍ക്കൊപ്പമാണ് സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും അഹമ്മദ് പഠിച്ചിറങ്ങിയത്. സഹപാഠികള്‍ സിനിമയുടെ വഴിയെ പോയപ്പോഴും അഹമ്മദ് നാടകവഴിയില്‍ തന്നെ തന്റെ യാത്ര തുടര്‍ന്നു.

കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശിയായ അഹമ്മദ് മുസ്ലീം പ്രിയദര്‍ശന്‍, ലെനിന്‍ രാജേന്ദ്രന്‍, രാജീവ് നാഥ് എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന് നാടകവേദിയില്‍ ഏറെ ശിഷ്യന്മാരുമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...