മൂന്ന് ദിവസത്തിനുള്ളിൽ മേജര്‍ ശസ്ത്രക്രിയയുണ്ട് , അതിജീവിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു ; ആശുപത്രിയിൽ നിന്ന് വീഡിയോയുമായി ബാല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഏറെ ദിവസങ്ങൾക്ക് ശേഷം ആരാധകർക്ക് മുന്നിലെത്തി നടൻ ബാല. ഭാര്യ എലിസബത്തിനൊപ്പം രണ്ടാം വിവാഹവാർഷികാഘോഷം ആശുപത്രിയിൽ ആഘോഷിക്കുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. കരൾരോഗവുമായി ബന്ധപ്പെട്ട് ഒരുമാസമായി ബാല ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്നും ബാല പറഞ്ഞു. എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി പറയുന്നെന്നും ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ‘എല്ലാവർക്കും നമസ്‌കാരം, ആശുപത്രിയിൽ വന്നിട്ട് ഏകദേശം ഒരുമാസമായി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്.

എല്ലാവരുടെയും പ്രാർഥന കൊണ്ട് വീണ്ട് വരികയാണ്. ഇനി രണ്ടുമൂന്ന് ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്, അപകടമുണ്ട്. രക്ഷപെടാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ. നെഗറ്റീവായി ഒന്നും ചിന്തിക്കുന്നില്ല’. എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി പറയുന്നെന്നും ബാല പറഞ്ഞു. ബാലയും ഭാര്യ എലിസബത്തും കേക്ക് മുറിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബാലക്ക് വേണ്ടി പ്രാര്‍ഥിച്ചും വിവാഹവാര്‍ഷികത്തിന് ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം ; ഉദ്യോഗസ്ഥന് പരിക്ക്

0
കോഴിക്കോട് : കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരേ ആക്രമണം....

ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുതെന്ന് കരുതുന്നവർ യഥാർഥ ഹിന്ദുവല്ല : ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്

0
ന്യൂയോർക്ക്: ഹിന്ദുരാഷ്ട്ര സങ്കൽപം എന്നാൽ മുസ്ലീങ്ങളെ ഒഴിവാക്കിയുള്ളതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ...

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട കേസ് : ഒരാൾ കൂടി അറസ്റ്റിൽ

0
കോഴിക്കോട്: ബെം​ഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്നനാക്കി മര്‍ദ്ദിക്കുകയും രക്ഷിതാക്കളെ വിളിച്ച്...

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...