മലയാളിപ്രേക്ഷകരുടെ പ്രിയ താരമാണ് നടന്‍ ബാല. ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ താരത്തിന്റെ കുടുംബ വിശേഷങ്ങള്‍ വളരെ വേഗം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറാറുണ്ട്. അമൃതയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് നടന്‍ ബാല. സെപ്തംബര്‍ 5ന് ആണ് ബാലയുടെ വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ വച്ചു തന്നെയായിരിക്കും കല്യാണം എന്നാണ് സൂചന .
നേരത്തെയും ബാല വിവാഹിതാനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് പറഞ്ഞ് ബാല രംഗത്തെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ വീണ്ടുമൊരു വിവാഹത്തെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.