കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; അഞ്ചാം പ്രതി കിരണിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അഞ്ചാം പ്രതി കിരണിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തൃശ്ശൂർ സെഷൻസ് കോടതി നീട്ടി. ഹർജി എന്ന് പരിഗണിക്കുമെന്ന് പിന്നീട് അറിയിക്കും. ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്നാണ് കിരണിന്‍റെ വാദം. ബാങ്കിലെ കമ്മീഷൻ ഏജന്‍റായ കിരണിന്‍റെ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.

ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. കിരൺ നിലവിൽ ഒളിവിലാണ്. കിരണിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കിരൺ നിലവിൽ ആന്ധ്രയിലാണുള്ളതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ നിഗമനം. കേസിലെ മറ്റ് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...