കൊച്ചി : പ്രശസ്ത സിനിമാ സീരിയൽ നടൻ സി പി പ്രതാപൻ (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മുപ്പതിലേറെ സിനിമകളിലും സീരിയലുകളിലും അടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സ്വർണ്ണകിരീടം, മാന്ത്രിക കുതിര, ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്നീ സിനിമകളിൽ അഭിനയിച്ചു. സ്ത്രീ, മാനസപുത്രി തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൊച്ചിയിലേടത്ത് ചുണ്ടനിലെ കഥാപാത്രമാണ് പ്രതാപന്കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. ഇന്ത്യ ടുഡേ എറണാകുളം മാർക്കറ്റിംഗ് ജനറൽ മാനേജർ, ജീവൻ ടിവി എറണാകുളം ജനറൽ മാനേജർ, കലാ കൗമുദി ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പ്രസന്ന റിട്ടയേർഡ് അധ്യാപിക ,മകൻ അഡ്വക്കേറ്റ് പ്രശാന്ത്.
പ്രശസ്ത സിനിമാ സീരിയൽ നടൻ സി പി പ്രതാപൻ അന്തരിച്ചു
RECENT NEWS
Advertisment