Thursday, May 15, 2025 2:58 am

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു.98 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ദിലീപ് കുമാറിനെ വീണ്ടും മാഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്ന നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ജൂണ്‍ ആറിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചാം ദിവസം ആശുപത്രി വിടുകയും ചെയ്തിരുന്നു. ഭാര്യ സൈറ ബാനുവാണ് കൂടെയുണ്ടായിരുന്നത്. അഞ്ചു പതിറ്റാണ്ടോളം സെല്ലുലോയിഡില്‍ വിസ്മയം തീര്‍ത്ത ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഐതിഹാസിക നടനാണ് വിട പറഞ്ഞത്. വരുന്ന ഡിസംബറില്‍ 99-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് നടന്റെ വേര്‍പാട് .

1944 ല്‍ ജ്വരപ്പെട്ട് എന്ന ചിത്രത്തിലൂടെയാണ് ദിലീപ് കുമാര്‍ സിനിമയെന്ന വിസ്മയ ലോകത്തേക്ക് കടന്ന് വരുന്നത്. മുഹമ്മദ് യുസഫ് ഖാന്‍ എന്ന ദിലീപ് കുമാറിന്റെ രംഗ പ്രവേശത്തോടെയാണ് ബോളിവുഡില്‍ ഖാന്‍ യുഗത്തിന് തുടക്കമിടുന്നതും. ബോളിവുഡിലെ മഹാനടന്മാരെല്ലാം അദ്ദേഹത്തെ മാതൃകയാക്കിയവരാണ് . അമിതാബ് ബച്ചന്‍, രാജേഷ് ഖന്ന, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങി, ഷാരൂഖ് ഖാന്‍ വരെ ദിലീപ് കുമാര്‍ പ്രചോദനമായി.

ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്ടിംഗ് ആദ്യമായി പരീക്ഷിച്ചതും ദിലീപ് കുമാറായിരുന്നു. അഭിനയിച്ച 65 സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയുടെ പ്രതീകമാകാന്‍ കഴിഞ്ഞ നടന്‍. ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചുവെന്ന ഗിന്നസ് റെക്കോര്‍ഡും ദിലീപ് കുമാറിന് സ്വന്തമാണ്. പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. അന്താസ് , ദേവദാസ് , ആസാദ് , ഗംഗ ജമുന, മുഗള്‍ ഇ ആസാം , രാം ഓര്‍ ശ്യാം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. 1966 ലാണ് നടി സൈറ ബാനുവിനെ ദിലീപ് ജീവിതസഖിയാക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...

ജില്ലയില്‍ വിമുക്ത ഭടന്മാര്‍ക്ക് അവസരം

0
പത്തനംതിട്ട : പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍...

കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി

0
മാവേലിക്കര: കല്ലുമല മാർ ബസേലിയോസ് ഐടിഐയിൽ മോഷണം നടത്തിയ സംഘം അറസ്റ്റിലായി....